മോസ്‌കോ: ഓപ്പറേഷന്‍ ജെറോനിമോയിലൂടെ കൊലപ്പെടുത്തിയെന്ന് അമേരിക്ക അവകാശപ്പെടുന്ന ഉസാമ ബിന്‍ ലാദന്‍ 2006ല്‍ തന്നെ മരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സി.ഐ.എയുടെ മുന്‍ ചാരനും ചെച്‌നിയക്കാരനുമായ ബെര്‍ക്കാന്‍ യാസര്‍ ആണ് ഏറെ വിവാദമുണ്ടാക്കാവുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ചാനല്‍ വണ്‍ ടെലിവിഷനിലൂടെയാണ് യാസര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഉസാമ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മരിച്ചിരുന്നുവെന്നും ഇക്കാര്യം തനിക്കറിയാമെന്ന് സി.ഐ.എയിലെ ചിലര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
2006 ജൂണ്‍ 26നാണ് ഉസാമ മരിച്ചത്. സ്വാഭാവിക മരണമായിരുന്നു ഉസാമയുടേത്. മരണസമയത്ത് സഹ്മി, അയൂബ്, മുഹമ്മദ് എന്നിവര്‍ ലാദനൊപ്പമുണ്ടായിരുന്നു. ഏറ്റുമുട്ടലിലൂടെ ലാദന്‍ കൊല്ലപ്പെടുന്നതിന് മുമ്പുതന്നെ ഈ മുന്നുപേരെയും ഇല്ലാതാക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നതായും യാസര്‍ പറഞ്ഞു.
ലണ്ടനില്‍ നിന്നുള്ള രണ്ടുപേരും അമേരിക്കന്‍ പൗരന്‍മാരായ രണ്ടുപേരും അന്ത്യസമയത്ത് ലാദനൊപ്പമുണ്ടായിരുന്നതായും യാസര്‍ വ്യക്തമാക്കുന്നു. കൂടാതെ മറവ് ചെയ്ത സ്ഥലം ലാദന്റെ അംഗരക്ഷകരിലൊരാളായിരുന്ന സാഹ്നി അമേരിക്കന്‍ സേനയ്ക്ക് കാണിച്ചുകൊടുത്തിരിക്കാമെന്നും മുന്‍ സി.ഐ.എ ഏജന്റ് പറയുന്നു.
പാകിസ്ഥാന്‍ ബേനസീര്‍ ഭൂട്ടോ ലാദന്‍ മരിച്ച വിവരം സ്ഥിരീകരിച്ചിരുന്നുവെന്നും യാസര്‍ സൂചിപ്പിച്ചു. മരിക്കുന്നതിന് മുമ്പുതന്നെ ലാദന്റെ ആരോഗ്യം ക്ഷയിച്ചിരുന്നുവെന്നും ലാദന്റെ ആഗ്രഹംപോലെ എല്ലാ ചടങ്ങുകളും നടത്തിയാണ് മൃതദേഹം സംസ്‌കരിച്ചതെന്നും യാസര്‍ പറഞ്ഞു. സി.ഐ.എ തന്റെ ജീവനെടുത്തേക്കുമോ എന്ന് തനിക്ക് സംശയമുണ്ടെന്ന് യാസര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല