അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഡാന്‍സ് സ്‌കൂളിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന ലളിതവും വര്‍ണാഭവുവുമായ ചടങ്ങില്‍ വച്ച് എം.എം.സി. എ പ്രസിഡന്റ് ശ്രീ. ജോബി മാത്യു നിലവിളക്ക് കൊളുത്തി ഡാന്‍സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങിന് ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. എം.എം.സി. എ ഭാരവാഹികളായ ഹരികുമാര്‍.പി.കെ, അലക്‌സ് വര്‍ഗീസ്, ആഷന്‍ പോള്‍, സിബി മാത്യു, ഷീ സോബി, സാബു പുന്നൂസ്, ഹരികുമാര്‍.കെ.വി, മോനച്ചന്‍ ആന്റണി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. മുന്‍ ഭാരവാഹികളായ സായി ഫിലിപ്പ്, ജോണി ചാക്കോ, സണ്ണി ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡാന്‍സ് ടീച്ചര്‍ ശ്രീമതി. ജയന്തി ശിവകുമാര്‍ ചടങ്ങില്‍ സംസാരിച്ചു. സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് നന്ദി രേഖപ്പെടുത്തി. ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെ ഒഴിവിലേക്ക് പ്രവേശനം തുടരുന്നു. ക്ലാസിക്കല്‍, ബോളിവുഡ് നൃത്തങ്ങള്‍ പ്രത്യേകമായാണ് പരിശീലിപ്പിക്കുന്നത്. നിശ്ചിത എണ്ണം കുട്ടികളെ മാത്രമേ
പ്രവേശിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ ആദ്യം ഭാരവാഹികളുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരെയായിരിക്കും പ്രവേശിപ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് കള്‍ച്ചറല്‍ കോഡിനേറ്റര്‍മാരായ
സുമ പുന്നൂസ്, ജനീഷ് കുരുവിള, ട്രഷറര്‍ സിബി മാത്യുവുമായോ ബന്ധപ്പെടുക. അടുത്തയാഴ്ച്ച മുതല്‍ വിധിന്‍ഷൊ പോര്‍ട്ട്‌വേയിലുള്ള ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ ആയിരിക്കും ഡാന്‍സ് ക്ലാസുകള്‍ നടക്കുകയെന്ന് സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സിബി മാത്യു (07725419046), ജനീഷ് കുരുവിള (07727683941)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല