എം.എം.എയുടെ 1ാം എ.സി.സി യു.കെ ക്രിക്കറ്റ് ടൂര്‍ണമെന്റ് മാഞ്ചസ്റ്ററിലെ പാസ് വുഡ് സ്റ്റേഡിയത്തില്‍ നടത്തി രാവിലെ 9ന് പ്രസിഡന്റ് ഷാജി മോന്‍. കെ.ഡി ഉദ്ഘാടനം നിര്‍വഹിച്ചു. യു.കെയിലുള്ള 8 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മഴമൂലം ഫൈനല്‍ കളി തടസ്സപ്പെട്ടതുമൂലം എം.എം.എയുടെ സ്‌പോര്‍ട്‌സ് കമ്മിറ്റി വിജയികളെ പിന്നീട് പ്രഖ്യാപിച്ചു. പ്രസ്റ്റ് ഓണ്‍ ക്രിക്കറ്റ് ക്ലബും മാഞ്ചസ്റ്റര്‍ ഗ്ലോബല്‍ ചലഞ്ചേഴ്‌സ് ഒന്നാം സമ്മാനംപങ്കുവച്ചു.
പ്രസ്റ്റ് ഓണ്‍ ക്രിക്കറ്റ് ക്ലബ് മാഞ്ചസ്റ്റര്‍ ഫ്രണ്ട്‌സ് ക്ലബിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് പ്രവേശിച്ചത്. അതുപോലെ തന്നെ മാഞ്ചസ്റ്റര്‍ ഗ്ലോബല്‍ ചലഞ്ചേഴ്‌സും ലിവര്‍പൂള്‍ ലെജന്റ്‌സിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. സെമി മത്സരങ്ങള്‍ കാണികള്‍ക്ക് വളരെ ആവേശം പകര്‍ന്നു. പ്രസ്റ്റ് ഓണ്‍ ക്രിക്കറ്റ് ക്ലബിനെ നയിച്ചത് ടീം മാനേജര്‍ പ്രശാന്ത് പിറവും, ടീം ക്യാപ്റ്റനായി സന്തോഷുമാണ്. മാഞ്ചസ്റ്റര്‍ ചാലഞ്ചേഴ്‌സിന്റെ ടീം മാനേജര്‍ ആയി ഗിഗി ചാരുപ്ലാവിലും ജിന്റു ജോസഫ് ടീം ക്യാപ്റ്റന്‍ ആയിരുന്നു.
വിജയികള്‍ക്ക് ഷാജിമോന്‍ കെ.ഡിയും ജോര്‍ജ് മാത്യു സമ്മാനം വിതരണം ചെയ്തു.
റഫ്രിമാരായി ഡേവ് ഡോളന്‍,മാര്‍ക്ക് ഹ്യൂഗ്‌സ്, ജി രാജ് എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു. അതുപോലെ തന്നെ എം.എം.എയുടെ 2011 മാഗസീനിന്റെ പ്രകാശനം എം.എം.എയും ഫോര്‍മര്‍ പ്രസിഡന്റ് ഫോള്‍സണ്‍ തോട്ടപിള്ളി എം.എം.എയുടെ പ്രസിഡന്റ് ഷാജിമോന്‍ കെ.ഡി. കൈമാറിക്കൊണ്ട് നിര്‍വഹിച്ചു. എം.എം.എയുടെ സെക്രട്ടറി കലേഷ് ഭാസ്‌കരന്‍ എല്ലാവര്‍ക്കും നന്ദിയും രേഖപ്പെടുത്തി. ജോര്‍ജ് വടക്കുഞ്ചേരി, അരുണ്‍ചന്ദ്, ജോസ് അതിമറ്റത്തില്‍ എന്നിവര്‍ കളികള്‍ക്ക് നേതൃത്വം കൊടുത്തു
.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല