അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ചിരിക്കുന്ന ഏകദിന വിനോദയാത്ര ശനിയാഴ്ച (9/07/2016) രാവിലെ 9.30 ണ് വിഥിന്‍ ഷോ വുഡ് ഹൗസിലുള്ള സെന്റ്. ജോണ്‍സ് സ്‌കൂളിന് മുന്‍പില്‍ നിന്നും ആരംഭിക്കും. നോര്‍ത്ത് വെയില്‍സിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളിലൂടെയാണ് സംഘാംഗങ്ങള്‍ യാത്ര പോകുന്നത്.
രാവിലെ പുറപ്പെടുന്ന സംഘം ആദ്യം സന്ദര്‍ശിക്കുന്നത് മോയല്‍ ഫമാവൂ കുന്നുകളാണ്. പ്രകൃതി രമണീയമായ ഈ സ്ഥലം സന്ദര്‍ശിച്ച് അവിടുത്തെ മനോഹാരിത ആസ്വദിച്ചു ഉച്ചഭക്ഷണവും കഴിച്ചതിനു ശേഷം ടെലാകര്‍ ബീച്ചിലേക്ക് പോകും. യുകെയിലെ ഏറ്റവും നല്ല ബീച്ചുകളിലൊന്നാണ് ടെലാകര്‍.
യുകെയിലെ പ്രവാസ ജീവിതത്തിനിടയില് തിരക്കുകളും പിരിമുറുക്കങ്ങളും ഒരു ദിവസത്തേക്ക് മാറ്റി വച്ചു സകുടുംബം സന്തോഷിക്കുവാന്‍ പറ്റുന്ന തരത്തിലുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9.30ന് തന്നെ മൂന്നു കോച്ചുകളിലായി യാത്ര ചെയ്യുന്നതിനാല്‍ എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്നു എം. എം. സി. എ യ്ക്കു വേണ്ടി സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിക്കുന്നു.
യാത്ര പുറപ്പെടുന്ന സ്ഥലത്തിന്റെ വിലാസം:
സെന്റ് ജോണ്‍സ് സ്‌കൂള്‍
വൂഡ് ഹൗസ് ലെയ്ന്‍,M229NW
മാഞ്ചസ്റ്റര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല