അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന ”ഷോട്ടോ ജുകു യു.കെ സ്‌റ്റൈല്‍” കരാട്ടെ ക്ലാസ്സുകളുടെ പുതിയ ബാച്ചിലേക്ക് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും പ്രവേശനം തുടരുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 9 മുതല്‍ 11 വരെയാണ് കരാട്ടേ ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ജപ്പാനിലെ ഷിഹാന്‍ തടാഷി ഇഷികാവ ചെയര്‍മാനായുള്ള താക്കു ഷോക്കു രീതിയിലുള്ള കരാട്ടെയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. ഇദ്ദേഹം 8 ഡാന്‍ ഹോള്‍ഡറാണ്. കരാട്ടെ കൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തിത്വ വികസനവും വളര്‍ച്ചയുമാണ്. അതോടൊപ്പം സ്വയ രക്ഷയും ഇതിലൂടെ സ്വായത്തമാക്കാം. ഈ ആയോധന കല ഒരു അയുധവുമില്ലാതെയാണ് പരിശീലിപ്പിക്കുന്നത്. സെന്‍സായി പയസ് മാത്യു കരാട്ടെ പരിശീലകന്‍.
ജപ്പാനില്‍ എല്ലാവര്‍ഷവും പോയി ഉയര്‍ന്ന പരിശീലനം നേടുന്നയാളാണ് സെന്‍സായി പയസ്. കരാട്ടെയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ലെസ്റ്ററില്‍ താമസിക്കുന്ന പയസ് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ ക്ലാസ്സുകള്‍ നടത്തി വരുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അസ്സോസിയേഷന്റെ കരാട്ടേ ക്ലാസുകളുടെ ചുമതല വഹിച്ചിരുന്ന സാബു ചാക്കോയെ ആദരിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വച്ച് കമ്മിറ്റിയംഗം ശ്രീ.മോനച്ചന്‍ ആന്റണി ഉപഹാരം കൈമാറി. ജോബി മാത്യു, അലക്‌സ് വര്‍ഗ്ഗീസ്, സിബി മാത്യു, ഹരികുമാര്‍. കെ. വി. തുടങ്ങിയവര്‍ സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല