അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളികളുടെ അഭിമാനമായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന കീബോര്‍ഡ് ക്ലാസുകളുടെ ഉദ്ഘാടനം (2/2/18) വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വിഥിന്‍ഷോ പോര്‍ട്ട് വേയിലുള്ള ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ വച്ച് മുന്‍ പ്രസിഡന്റ് ശ്രീ.ജോബി മാത്യു ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കും. വൈസ് പ്രസിഡന്റ് ഹരികുമാര്‍.പി.കെ, ട്രഷറര്‍ സാബു ചാക്കോ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യന്‍ മറ്റ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
2003ല്‍ സ്ഥാപിതമായ എം.എം.സി.എ ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍ യുകെയിലെ ഒന്നാം നിരയിലുള്ള അസോസിയേഷനുകളിലൊന്നായി മാറിക്കഴിഞ്ഞു. 150 ല്‍ പരം കുടുംബംങ്ങള്‍ ഈ സംഘടനയില്‍ അംഗങ്ങളായുണ്ട്. രൂപം കൊണ്ട നാള്‍ ഇന്നുവരെ ഒന്നിനൊന്നു മികച്ച പ്രവര്‍ത്തനങ്ങളാല്‍ സംഘടനയെ മുന്നോട്ട് കൊണ്ടു പോകുവാന്‍ സംഘടനക്ക് നേതൃത്വം കൊടുത്ത ഭാരവാഹികള്‍ പരിശ്രമിച്ചതിന്റെ ഫലമായാണ് അസോസിയേഷന്‍ ഇത്രയും ശക്തമായ നിലയിലെത്തിയത്.
‘ക്രിസ്റ്റല്‍ ഇയര്‍” വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാനാണ് ടീം എം.എം.സി.എ ആലോചിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കരാട്ടേ ക്ലാസ്സുകളും, ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകളും നിലവില്‍ എം.എം.സി.എയുടെ കീഴില്‍ നടന്നുവരുന്നുണ്ട്. അതാതു തലങ്ങളില്‍ കഴിവു തെളിയിച്ച പ്രഗത്ഭരായ അധ്യാപകരാണ് ഓരോ ക്ലാസ്സുകളും നയിക്കുന്നത്. നാളെ വെള്ളിയാഴ്ച നടക്കുന്ന കീബോര്‍ഡ് ക്ലാസ്സുകളുടെ ഉദ്ഘാടന ചടങ്ങുകളിലേക്ക് എവരേയും സ്വാഗതം ചെയ്യുന്നതായി ടീം എം.എം.സി.എയ്ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ജനീഷ് കുരുവിള അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല