ഹരികുമാര്‍.പി.കെ (മാഞ്ചസ്റ്റര്‍): യു കെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ ശനിയാഴ്ച (29/12/18) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വിഥിന്‍ഷോ ഡാന്‍ഡെലിയന്‍ കമ്യൂണിറ്റി ഹാളില്‍ വച്ച് നടക്കും.
ആഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള യോഗത്തിന് സ്വാഗതം ആശംസിക്കും. മുന്‍ പ്രസിഡന്റുമാരായ ശ്രീ.കെ.കെ.ഉതുപ്പ്, ശ്രീ. ജോബി മാത്യു എന്നിവര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ട്രഷറര്‍ സാബു ചാക്കോ നന്ദി പ്രകാശിപ്പിക്കും.
തുടര്‍ന്ന് വെല്‍ക്കം ഡാന്‍സോടുകൂടി കലാപരിപാടികള്‍ ആരംഭിക്കും. അസോസിയേഷനിലെ കുട്ടികളും മാതാപിതാക്കന്‍മാരും വിവിധ കലാപരിപാടികളില്‍ അണിനിരക്കും. എം. എം.സി.എ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഡാന്‍സുകള്‍, കോമഡി സ്‌കിറ്റുകള്‍, ഗാനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. കള്‍ച്ചറല്‍ കോഡിനേറ്റര്‍ ലിസി എബ്രഹാമിന്റേയും, ഡാന്‍സ് ടീച്ചര്‍ ദിവ്യ രഞ്ജിത്തിന്റേയും നേതൃത്വത്തില്‍ കലാപരിപാടികളുടെ പരിശീലനം പൂര്‍ത്തിയായി.
കഴിഞ്ഞ വര്‍ഷത്തെ സ്‌പോര്‍ട്‌സ്, ഗിശുദിനം തുടങ്ങിയ പരിപാടികളിലെ വിജയികള്‍ക്ക് ആഘോഷത്തിനിടെ സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികള്‍ക്ക് സമാപനം കുറിക്കും.
എം.എം.സി.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:
DANDELION COMMUNITY HALL,
PORTWAY, WYTHENSHAWE,
MANCHESTER,
M22 1AH.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല