1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2018

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മലയാളി കള്‍ച്ചറല്‍ അസോസ്സിയേഷന്റെ പുതിയ സംരംഭമായ എം. എം.സി.എ ക്ലബ്ബിന് ഇന്ന്(28/04/2018) തുടക്കം കുറിയ്ക്കും. മാഞ്ചസ്റ്ററിലെ മലയാളികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമായ എം.എം.സി.എ മലയാളി സമൂഹത്തിന്, ജാതിമത ഭേദമെന്യേ ഒത്ത് കൂടി സമൂഹ നന്മയ്ക്കായി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് വിചിന്തനം ചെയ്യുന്ന ഒരു വേദിയാക്കി എം.എം.സി.എ ക്ലബ്ബിനെ മാറ്റുകയാണ് ഉദ്ദേശിക്കുന്നത്. അംഗങ്ങളുടെയും അവരുടെ കുട്ടികളുടെയും മാനസിക ഉല്ലാസവും വളര്‍ച്ചയാണ് ക്ലബിന്റെ പ്രധാന ലക്ഷ്യം. നൂറ്റമ്പതില്‍ പരം മലയാളികള്‍ അംഗങ്ങളായുള്ള മാഞ്ചസ്റ്ററിലെ ഏക സംഘടനയും യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നുമാണ് എം.എം.സി.എ.

പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന എം.എം.സി.എയുടെ നിലവിലുള്ള കമ്മിറ്റി നിരവധി പരിപാടികളാണ് ഈ വര്‍ഷം ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന കരാട്ടേ ക്ലാസ്സകള്‍, ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകള്‍ എന്നിവയ്ക്ക് പുറമേ അടുത്ത മാസം മുതല്‍ കീബോര്‍ഡ് ക്ലാസ്സുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ എന്നിവയും ആരംഭിക്കുവാണ് ഉദ്ദേശിക്കുന്നത്.

അസോസിയേഷന്റെ നഴ്‌സസ് ദിനാഘോഷം മെയ് 12ന് വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ വച്ച് ആഘോഷിക്കും. അന്നേ ദിവസം വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള സെമിനാറുകള്‍ ഉണ്ടായിരിക്കും. ജൂണ്‍ 9 ന് സ്‌പോര്‍ട്‌സ് ഡേ വിഥിന്‍ഷോ ഹോളി ഹെഡ്ജ് പാര്‍ക്കില്‍ വച്ച് നടക്കും. എം.എം.സി.എയുടെ ഏകദിന ഫാമിലി ടൂര്‍ ജൂണ്‍ 23 ന് സ്‌കാര്‍ബറോയിലേക്ക് ആയിരിക്കും നടത്തുന്നത്. എം.എം.സി.എ ഡാഡീസ് ഡേ ഔട്ട് ജൂണ്‍ 30 ന് യുക്മ സംഘടിപ്പിച്ചിരിക്കുന്ന കേരളപൂരം വള്ളം കളി കാണുന്നതിനായിരിക്കും പോവുന്നത്.

എം.എം.സി.എ ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങളും ഓണാഘോഷവും വിഥിന്‍ഷോ ഫോറം സെന്ററില്‍ വച്ച് സെപ്റ്റംബര്‍ 15ന് വിപുലമായ പരിപാടികളോടെ നടക്കും. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് പ്രശസ്ത സിനിമാ ഹാസ്യതാരം പാഷാണം ഷാജിയും സംഘവും അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ ഉണ്ടായിരിക്കുന്നതാണ്.

എം. എം.സി.എയുടെ ഇന്ന് നടക്കുന്ന എം.എം.സി.എ ക്ലബ്ബിലും എല്ലാവരേയും സ്വാഗതം ചെയ്യുന്നതിനൊപ്പം, തുടര്‍ന്നുള്ള മാസങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന എല്ലാ പരിപാടികളിലും മുഴുവന്‍ അംഗങ്ങളുടേയും സാന്നിധ്യ സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള അഭ്യര്‍ത്ഥിച്ചു

എം.എം.സി.എ ക്ലബ്ബ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

LIFE STYLE CENTRE,
206 PORTWAY,
WYTHENSHAWE,
MANCHESTER
M22 1QW.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.