അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരിടവേളക്ക് ശേഷം ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകള്‍ ലളിതമായ ചടങ്ങില്‍ വച്ച് എം.എം.സി.എ കള്‍ച്ചറല്‍ കോഡിനേറ്റര്‍ ശ്രീമതി.ലിസി എബ്രഹാം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എം.എം.സി.എ ജനറല്‍ സെക്രട്ടറി ജനീഷ് കുരുവിള ചടങ്ങിന് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ജോബി മാത്യു, വൈസ് പ്രസിഡന്റ് ഹരികുമാര്‍.പി.കെ, ട്രഷറര്‍ സാബു ചാക്കോ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യന്‍, കമ്മിറ്റിയംഗങ്ങളായ ബിജു.പി.മാണി, ജോബി രാജു, ഡാന്‍സ് ടീച്ചര്‍ ദിവ്യ രഞ്ജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വിഥിന്‍ഷോ വുഡ് ഹൗസ് പാര്‍ക്ക് ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെയാണ് ഡാന്‍സ് ക്ലാസ്സുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും വേണ്ടിയാണ് ഡാന്‍സ് ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കുന്നത്. ബോളിവുഡ് ഡാന്‍സുകള്‍ പഠിപ്പിക്കുന്നത് ഈ രംഗത്തെ പ്രശസ്തരായ അധ്യാപകരാണ്.
അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കീബോര്‍ഡ് ക്ലാസ്സുകളും ഉടന്‍ ആരംഭിക്കുന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി നടത്തി വരുന്ന കരാട്ടേ ക്ലാസ്സുകള്‍ തുടര്‍ന്ന് വരുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യം വച്ച് കൊണ്ട് നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇനിയും കരാട്ടേ, ഡാന്‍സ്, കീബോര്‍ഡ് ക്ലാസ്സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
യുകെയിലെ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിറുത്തുവാനും, കൂടുതല്‍ കരുത്താര്‍ജ്ജിക്കുവാനും ഇതുപോലെയുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാവരേയും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല