അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരിടവേളക്ക് ശേഷം ഡാന്‍സ് ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നു. വിഥിന്‍ഷോ വുഡ് ഹൗസ് പാര്‍ക്ക് ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ നാളെ വെള്ളിയാഴ്ച (19/1/2018)വൈകുന്നേരം 5 മണിക്ക് എം.എം.സി.എ കള്‍ച്ചറല്‍ കോഡിനേറ്റര്‍ ശ്രീമതി. ലിസി എബ്രഹാം ഡാന്‍സ് ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്യും.
കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും വേണ്ടിയാണ് ഡാന്‍സ് ക്ലാസ്സുകള്‍ തുടങ്ങുന്നത്.ബോളിവുഡ് ഡാന്‍സുകള്‍ പഠിപ്പിക്കുന്നത് ഈ രംഗത്തെ പ്രശസ്തരായ അധ്യപകരാണ്. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 5 മുതല്‍ 7വരെയാണ് ഡാന്‍സ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കും, പിരിമുറുക്കങ്ങള്‍ക്കും അയവ് വരുത്തുവാന്‍ ഇതുപോലെയുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുമെന്നുള്ളതിനാലാണ് മുതിര്‍ന്നവര്‍ക്കും ഡാന്‍സ് ക്ലാസ്സുകള്‍ തുടങ്ങുന്നത്. ഇനിയും ഡാന്‍സ് ക്ലാസ്സുകളില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ അസോസിയേഷന്റെ കമ്മിറ്റിയംഗങ്ങളുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
എം.എം.സി.എയുടെ എല്ലാ കുടുംബാംഗങ്ങളെയും പ്രസ്തുത ചടങ്ങിലേക്ക് ടീം എം.എം.സി.എ.യ്ക്ക് വേണ്ടി ക്ഷണിക്കുന്നതായി ജനറല്‍ സെക്രട്ടറി ജനീഷ് കുരുവിള അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല