അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍0: യുകെയിലെ മലയാളി അസോസിയേഷനുകള്‍ക്ക് എന്നും മാതൃകയും, മികച്ച പ്രവര്‍ത്തന പാരമ്പര്യവുമുള്ള മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍ തൂവല്‍ കൂടി എഴുതിച്ചേര്‍ക്കപ്പെടുന്നു. അസോസിയേഷന്റെ അംഗങ്ങളുടെ കുടുംബങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ആ കുടുംബത്തെ സഹായിക്കാനായി ഒരു ഫണ്ട് രൂപീകരിക്കുകയും, അങ്ങനെ സ്വരൂപിക്കുന്ന തുക പ്രസ്തുത കുടുംബത്തിന് ആവശ്യമെങ്കില്‍ ഒരു നിശ്ചിത കാലാവധിക്കായി കൊടുക്കുകയും ചെയ്യുന്ന പദ്ധതിയാണ് ‘അഭിമാനത്തോടെ ഒരു മടക്കയാത്ര’.
കാലാവധി അവസാനിക്കുന്ന മുറയ്ക്ക് വാങ്ങിയ തുക തിരികെ അസോസിയേഷന്റെ അക്കൗണ്ടിലേക്ക് തിരിച്ചടക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. മരണം മൂലം വേര്‍പിരിയുന്ന കുടുംബാംഗത്തിന്റെ വേദനയില്‍ മറ്റുള്ളവരുടെ മുന്‍പില്‍ യാചിച്ച് നില്‍ക്കേണ്ട അവസ്ഥ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് അതിലേറെ വേദനാജനകമാണ്. ഈ ദുരവസ്ഥക്ക് ഒരു പ്രതിവിധിയായിട്ടാണ് ‘ടീം എം.എം.സി.എ ‘ ഇത്തരത്തിലുള്ള ഒരു പദ്ധതിയുമായി അംഗങ്ങളെ സമീപിച്ചത്. ഏകദേശം മുഴുവന്‍ പേരുടേയും പിന്തുണയുമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്.
അഭിമാനത്തോടെ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം എം.എം.സി.എയുടെ മുന്‍ പ്രസിഡന്റ് ശ്രീ. ഉതുപ്പ്. കെ.കെ.യില്‍ ആദ്യ ചെക്ക് വാങ്ങി എം.എം.സി.എ പ്രസിഡന്റ് ശ്രീ. ജോബി മാത്യു നിര്‍വ്വഹിച്ചു. സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, ട്രഷറര്‍ സിബി മാത്യു, വൈസ് പ്രസിഡന്റ് ഹരികുമാര്‍ പി.കെ, കമ്മിറ്റിയംഗങ്ങളായ സാബു പുന്നൂസ്, ജനീഷ് കുരുവിള എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ സംബന്ധിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സംഘടനയെ ജോബി മാത്യു അദ്ധ്യക്ഷനായുള്ള കമ്മിറ്റിയാണ് നയിക്കുന്നത്. ഹരികുമാര്‍.പി.കെ, അലക്‌സ് വര്‍ഗ്ഗീസ്, ആഷന്‍ പോള്‍, സിബി മാത്യു, ജെനീഷ് കുരുവിള, സുമ ലിജോ, സാബു പുന്നൂസ്, മോനച്ചന്‍ ആന്റണി, മനോജ് സെബാസ്റ്റ്യന്‍, ബോബി ചെറിയാന്‍, ജയ്‌സന്‍ ജോബ്, ഹരികുമാര്‍.കെ.വി, ഷീ സോബി എന്നിവരാണ് എം.എം.സി.യുടെ നിലവിലുള്ള ഭാരവാാഹികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല