Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ശിശുദിനാഘോഷവും കുട്ടികള്‍ക്കു വേണ്ടിയുള്ള മത്സരങ്ങളും ശനിയാഴ്ച (17/11/18) രാവിലെ 10 മുതല്‍ വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തിന്റെ പാരീഷ് ഹാളില്‍ വച്ച് നടക്കും.
ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തെ അനുസ്മരിക്കാനാണ് ശിശുദിനം നവംബര്‍ 14 ന് ആചരിക്കുന്നത്. കുട്ടികളെ അത്രയേറെ സ്‌നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓര്‍മ്മകള്‍ ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തവുമാണ്.
കുട്ടികള്‍ക്ക് വേണ്ടി വിവിധ പ്രായത്തില്‍ പ്രസംഗം, ക്വിസ്, പെയിന്റിംഗ്, സ്‌പെല്ലിംഗ് ടെസ്റ്റ് തുടങ്ങിയ മത്സരങ്ങളും ശിശുദിനത്തോടനുബന്ധിച്ച് നടത്തുന്നുണ്ട്. എം.എം.സി.എയുടെ ശിശുദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ കുട്ടികളെയും മാതാപിതാക്കളെയും ക്ഷണിക്കുന്നതായി ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.
ഹാളിന്റെ വിലാസം:
St. Antony’s Parish hall,
Portway,
Wythenshawe,
Manchester,
M22 0WR.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല