Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ആഭിമുഖ്യത്തില്‍ നോര്‍ത്ത് വെയില്‍സിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലാന്‍ഡുഡ്‌നോയിലേക്ക് നടത്തിയ ഏകദിന വിനോദയാത്ര പങ്കെടുത്ത എല്ലാവര്‍ക്കും തികച്ചും സന്തോഷത്തിന്റെ ഒരു ദിനം സമ്മാനിച്ചു. രാവിലെ സെന്റ്.ജോണ്‍സ് സ്‌കൂളിന്റെ മുന്‍പില്‍ നിന്നും ആരംഭിച്ച വിനോദയാത്രയില്‍ അസോസിയേഷന്റെ 250 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു. നാല് കോച്ചുകളിലായി പുറപ്പെട്ട എം.കെ.സി.എയുടെ ഏകദിന വിനോദയാത്രയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും അംഗങ്ങളുമായി ടൂര്‍ സംഘടിപ്പിക്കപ്പെട്ടത്. മൂന്ന് കോച്ചുകള്‍ വിഥിന്‍ഷോയില്‍ നിന്നും ഒരു കോച്ച് റഷോമില്‍ നിന്നുമാണ് പുറപ്പെട്ടത്.
എം.കെ.സി.എ പ്രസിഡന്റ് ജിജി എബ്രഹാമിന്റെയും സെക്രട്ടറി ജിജോ കിഴക്കേക്കാട്ടിലിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വിനോദയാത്രയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുരയും പങ്കെടുത്തു. ട്രെയിന്‍ യാത്രയും, മലമുകളിലേക്കുള്ള റോപ്പ് കാര്‍, സാഹസിക റൈഡുകള്‍, ഗെയിമുകള്‍, അതിമനോഹരമായ ബീച്ചും, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂപ്രകൃതിയുമെല്ലാം സംഘാഗംങ്ങള്‍ എല്ലാവരും അത്യധികം ആസ്വദിച്ചു. ക്‌നാനായ സമുദായത്തിലെ തനിമയും ഒരുമയും കൂടുതല്‍ ഊട്ടിയുറപ്പിക്കുവാന്‍ വിനോദയാത്രക്ക് കഴിഞ്ഞു. തയ്യാറാക്കി കൊണ്ടുപോയ ഭക്ഷണം എല്ലാവരുമൊന്നിച്ച് ചേര്‍ന്ന് ഭക്ഷിച്ചു. ആട്ടവും പാട്ടും കളിയും ചിരിയുമായി ഒരു ദിവസം, അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് പര്യവസാനിച്ചത്. വിനോദയാത്രയില്‍ പങ്കെടുത്ത് വന്‍ വിജയമാക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും, എല്ലാ കമ്മിറ്റിയംഗങ്ങള്‍ക്കും സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല