അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പുതിയതായി തിരഞ്ഞെടുക്കട്ട ഭരണ സമിതിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. രക്തദാന ക്യാമ്പ് ആയിരുന്നു ഇത്തരുണത്തിലുള്ള ആദ്യ പ്രവര്‍ത്തനം. രക്തദാന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പ്രചോദനമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുരയും ക്യാമ്പില്‍ പങ്കെടുത്തു. എം. കെ. സി. എ യുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയവും മറ്റ് സംഘടനകള്‍ക്കും മാതൃകാപരവും അനുകരിക്കാവുന്നതുമാണെന്ന് സജിയച്ചന്‍ അഭിപ്രായപ്പെട്ടു.
അസോസിയേഷന്‍ പ്രസിഡന്റ് ജിജി എബ്രഹാം, സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍, ട്രഷറര്‍ ടോമി തോമസ് തുടങ്ങിയവര്‍ രക്തദാന ക്യാമ്പിന് നേതൃത്വം കൊടുത്തു. അസോസിയേഷനിലെ നിരവധി അംഗങ്ങള്‍ രക്തദാനം ചെയ്തു. എം.കെ.സി.എ യുടെ അടുത്ത രക്തദാന ക്യാമ്പിന്റെ സ്ഥലവും തീയ്യതിയും ഉടനെ അറിയിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. അഡ്വൈസര്‍ റെജി മടത്തിലേട്ട്, വൈസ് പ്രസിഡന്റ് സുനു ഷാജി, ജോയിന്റ് സെക്രട്ടറി ഷാജി മാത്യു, ജോയിന്റ് ട്രഷറര്‍ റോയ് മാത്യു, കള്‍ച്ചറല്‍ കോഡിനേറ്റര്‍ ബിജു.പി.മാണി തുടങ്ങിയവരും ക്യാമ്പിന്റെ ഏകോപനത്തിന്റെ ചുമതല വഹിച്ചു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല