Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം നോര്‍ത്ത് വിച്ചില്‍ വച്ച് നടത്തപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ റവ.ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ സ്വാഗതം ആശംസിച്ചു.
എം.കെ.സി.എ പ്രസിഡന്റ് ജിജി എബ്രഹാമും കമ്മിറ്റിയംഗങ്ങളും മറ്റ് വിശിഷ്ടാതിഥികളും ചേര്‍ന്ന് തിരിതെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. യു കെ കെ സി എ പ്രസിഡന്റ് തോമസ് തോപ്പുമാവുങ്കല്‍ തന്റെ പ്രസംഗത്തില്‍ മാഞ്ചസ്റ്റര്‍ യൂണിറ്റ് എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. യു കെ കെ സി ഡബ്‌ളിയു സെക്രട്ടറി ലീനുമോള്‍ ചാക്കോ, എം കെ സി വൈ എല്‍ സെക്രട്ടറി ജിയാ റോസ് ജിജോ എന്നിവരും പ്രസംഗിച്ചു.
യോഗത്തിന് ശേഷം കള്‍ച്ചറല്‍ കോഡിനേറ്റര്‍ ബിജു പി മാണിയുടെ നേതൃത്വത്തില്‍ കുട്ടികളും മുതിര്‍ന്നവരുമള്‍പ്പെടെ ഒരുക്കിയ കലാസന്ധ്യ സദസ്സിനെ ഇളക്കി മറിച്ചു. ബിജു നെടുംപള്ളിയില്‍ സംവിധാനം ചെയ്തവതരിപ്പിച്ച ‘സ്വപ്ന തുരുത്ത് ‘ എന്ന നാടകം കാണികള്‍ക്ക് ഒരു ദൃശ്യവിരുന്നായി.
ജിസിഎസ്ഇ, എ ലെവല്‍ എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. എം.കെ.സി.വൈ.എല്‍ ഡയറക്ടര്‍മാര്‍ ആയി മാര്‍ട്ടിന്‍ മലയില്‍, മായാമോള്‍ സജി എന്നിവരെയും നോര്‍ത്ത് വെസ്റ്റ് കോഡിനേറ്റര്‍ ആയി റോയ് മാത്യുവിനെയും യോഗം തിരഞ്ഞെടുത്തു. 320 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്ത ക്രിസ്തുമസ് പുതുവത്സര ആഘോഷം റോയ് മാത്യുവിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.
എം.കെ.സി.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുത്ത് വിജയിച്ച എല്ലാവരോടും പ്രസിഡന്റ് ജിജി എബ്രഹാമും സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല