alex varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ബാഡ്മിന്റന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്റേണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 4ന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. വിവിധ പ്രായത്തിലുള്ളവര്‍ക്ക് വേണ്ടിയുള്ള ഗ്രൂപ്പടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ഏലൂര്‍ കണ്‍സല്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമത്തില്‍ വച്ചായിരിക്കും സമാനങ്ങള്‍ വിതരണം ചെയ്യുക. സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍മാരായ ആന്‍സന്‍ സ്റ്റീഫന്‍, അനില്‍ മുപ്രാപ്പള്ളി, രാജു തോമസ്, ലിന്റാ പ്രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്.
മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Life Style Centre,
Wood house park,
Wythenshawe,
Manchester,
M22 1QW.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല