1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2018

Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ‘പൊന്നോണം 2018’ സെപ്റ്റംബര്‍ 8 ന് ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് സീറോ മലബാര്‍ കമ്യൂണിറ്റി ഹാളില്‍ വച്ചു നടക്കും. മാവേലി മന്നനെ വരവേല്‍ക്കാന്‍ എം.കെ.സി.എ കുടുംബം ഒന്നായി ഒരുമയോടെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം നടക്കുന്ന ഓണാഘോഷത്തിന്റെ പരിപാടികളില്‍ ഈ വര്‍ഷത്തെ പ്രത്യേകത സംഘടനയിലെ കലാകാരികള്‍ അണിയിച്ചൊരുക്കുന്ന മെഗാ തിരുവാതിര, കെ.സി.വൈ.എല്‍ കുട്ടികളുടെ ന്യത്ത നിശ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുള്ള ഗെയിംസ്, എം.കെ.സി.എയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വര്‍ണ്ണശബളമായ പരിപാടികള്‍ എന്നിവയും ഉള്‍പ്പെടുന്നു.

എം.കെ.സി.എയുടെ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സര വിജയിക്കുള്ള സമ്മാനവും അന്നേ ദിവസം വിതരണം ചെയ്യുന്നതായിരിക്കും. ഓണാഘോഷ പരിപാടികളില്‍ സംബന്ധിക്കുവാന്‍ എല്ലാ അംഗങ്ങളെയും എം.കെ.സി.എ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ജിജി എബ്രഹാം, സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ എന്നിവര്‍ ക്ഷണിക്കുന്നു.

ഓണാഘോഷ പരിപാടികള്‍ നടക്കുന്ന ഹാളിന്റെ വിലാസം:

St Joseph Syro Malabar Hall,
Portlad Crescent
Longsight, Manchester,
M13 0BU.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.