1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2011

മുംബൈ: എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലാഭം 33.6 ശതമാനം വര്‍ധിച്ച് 1085 കോടി രൂപയായി. ബാങ്കിന്റെ ഒന്നാം പാദ പ്രവര്‍ത്തനറിപ്പോര്‍ട്ടിലാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 812 കോടി രൂപയായിരുന്നു ഒന്നാം പാദത്തിലെ ലാഭം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വായ്പകളിലുണ്ടായ വര്‍ദ്ധനവാണ് ലാഭം ഉയര്‍ത്തിയത്.

ബാങ്കിന്റെ ഒന്നാം പാദവരുമാനം 3968 കോടി രൂപയായി വര്‍ധിച്ചു. 3391.6 കോടി രൂപയാണ് തൊട്ടു മുന്‍വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറിലെ വരുമാനം. 125 പുതിയ ശാഖകളാണ് ആദ്യപാദത്തില്‍ തുടങ്ങിയത്.

ബാങ്കിന്റെ മൊത്തവരുമാനത്തിലും കാര്യമായ വര്‍ധനവുണ്ടായി. കഴിഞ്ഞ പാദത്തിലെ 5410 കോടി രൂപയുടെ സ്ഥാനത്ത് ഇത്തവണ 7098 കോടിയാണ് വരുമാനം. കൂടാതെ ഈ സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തില്‍ പുതിയ 125 ബ്രാഞ്ചുകള്‍ തുറക്കാനും ബാങ്കിനു സാധിച്ചിട്ടുണ്ട്. ഇതോടെ 1111 നഗരങ്ങളിലായി ബാങ്കിന് 2111 ബ്രാഞ്ചുകളും 5998 എ.ടി.എമ്മുകളുമായി.

ബാങ്കിന്റെ 10 രൂപ വിലയുള്ള ഓഹരികളെ രണ്ടു രൂപയുടെ അഞ്ച് ഓഹരികളായി വിഭജിക്കാനുള്ള നീക്കത്തിനും അനുമതിയായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.