ലണ്ടന്‍: രാജ്യത്ത് സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദം വര്‍ധിക്കുകയാണെന്ന് ഗവേഷണറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എട്ടില്‍ ഒരു സ്ത്രീയ്ക്ക് വീതം സ്തനാര്‍ബുദം ബാധിക്കുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സ്തനാര്‍ബുദ നിരക്ക് 3.5 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 1999ല്‍ 42,400 പേര്‍ക്ക് സ്തനാര്‍ബുദം ബാധിച്ചിരുന്നുവെങ്കില്‍ 2008ലെ കണക്കുകളനുസരിച്ച് 47,700 സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ബാധിച്ചിട്ടുണ്ട്.
50 വയസിനും 69 വയസിനും ഇടയിലുള്ള സ്ത്രീകള്‍ക്കിടയിലാണ് സ്തനാര്‍ബുദം കൂടുതലായി കണ്ടുവരുന്നത്. നേരത്തേ കണ്ടെത്തുകയും കൃത്യമായ വ്യായാമം നടത്തുകയും ചെയ്താല്‍ സ്തനാര്‍ബുദ നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ജീവിതരീതിയിലുള്ള മാറ്റങ്ങളാണ് സ്തനാര്‍ബുദം വര്‍ധിക്കാന്‍ ഇടയാക്കിയത്. ദൈനംദിന ജീവിതശൈലിയിലുള്ള മാറ്റം ക്യാന്‍സര്‍ പടരാന്‍ ഇടയാക്കുന്നുവെന്ന് ബ്രിട്ടനിലെ ക്യാന്‍സര്‍ ഗവേഷകയായ സാറ ഹിയോം ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല