സഖറിയ പുത്തന്‍കളം: എഡിന്‍ബറോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10, ഞായറാഴ്ച വര്‍ണ്ണാഭമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് കായികാഘോഷങ്ങള്‍ക്ക് തുടക്കമായി. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വടംവലി, നാടന്‍ കായികമത്സരങ്ങള്‍ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി. തുടര്‍ന്ന് കൃത്യം ഒരു മണിക്ക് മഹാബലി തമ്പുരാന്‍ താലപ്പൊലി ഏന്തിയ ബാലികമാരുടെയും മുത്തുക്കുട ഏന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടെ എഴുന്നെള്ളി വന്നു. എഡിന്‍ബറോ മലയാളി ചെണ്ട ടീം മാവേലി മന്നന്റെ വരവിന് താളത്തിന്റെ കൊഴുപ്പേകി.
ഇഎംഎസ് സ്ഥാപിതമായി പത്തു വര്‍ഷം പിന്നിട്ട ഈ അവസരത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷം വിവിധ വര്‍ഷങ്ങളായി സംഘടനയെ നയിച്ച അഞ്ചു പ്രസിഡന്റുമാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം 2017 ഉത്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ഏകദേശം 28 വിഭവങ്ങള്‍ ചേര്‍ന്ന് കൊണ്ടുള്ള സ്വാദിഷ്ടമായ ഓണസദ്യ നടത്തപ്പെട്ടു. 2.30ന് കലാസന്ധ്യ അരങ്ങേറി. നാടന്‍ പാട്ടുകളും തിരുവാതിരയും നൃത്ത കലാരൂപങ്ങളും കോമഡി സ്‌കിറ്റുമായി മൂന്ന് മണിക്കൂര്‍ ആസ്വാദകരെ ശരിക്കും ആഘോഷത്തിമിര്‍പ്പില്‍ ആനന്ദപുളകം അണിയിച്ചു.
പിന്നീട് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് – ജിം ജോസ്, വൈസ് പ്രസിഡന്റ് – ബിജു ജോണ്‍, സെക്രട്ടറി – ജോസ് സൈമണ്‍, ജോയിന്റ് സെക്രട്ടറി – ബിനോയ് വര്‍ഗീസ്, ട്രഷറര്‍ – റെജി സി ഫിലിപ്പ്, ജോയിന്റ് ട്രഷറര്‍ നോയല്‍ ജോസ് മാത്യു, അഡ്‌വൈസേഴ്‌സ് – ചെറിയാന്‍ ജോണ്‍, രഞ്ജു സി. ഫിലിപ്പ് എന്നിവര്‍ പുതിയ നേതൃത്വ സ്ഥാനം ഏറ്റെടുത്തു. കടന്നു വന്നു എല്ലാവര്‍ക്കും മുന്‍ വൈസ് പ്രസിഡന്റ് രഞ്ജു സി. പിള്ളൈ നന്ദി അര്‍പ്പിച്ചു. 6 മണിക്ക് ഓണാഘോഷവും പൊതുസമ്മേളനവും സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല