1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2015

സ്വന്തം ലേഖകന്‍: എത്ര വെള്ളമൊഴിച്ചാലും നിറയാത്ത അത്ഭുത ദ്വാരവുമായി രാജസ്ഥാനിലെ ഷീത്‌ല മാതാ ക്ഷേത്രം ശ്രദ്ധേയമാകുന്നു. രാജസ്ഥാനിലെ പാലി ജില്ലയിലുള്ള ഷീത്‌ലാ മാതാ ക്ഷേത്രമാണ് ക്ഷേത്രത്തിന്റെ തറയിലുള്ള ഒരു ദ്വാര മൂലം പ്രശസ്തമായത്. അരയടി താഴ്ചയുള്ള ഈ ദ്വാരം വര്‍ഷത്തില്‍ രണ്ടു തവണ മാത്രമാണ് തുറക്കാറ്.

എത്ര ലിറ്റര്‍ വെള്ളമൊഴിച്ചാലും ഈ ദ്വാരം നിറയുകയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. സംഭവം വാര്‍ത്തയായതോടെ നിരവധി ഗവേഷകരും ചരിത്രകാരന്മാരും സ്ഥലത്തെത്തി ദ്വാരം പരിശോധിച്ചു. എന്നാല്‍ ഈ അത്ഭുത പ്രതിഭാസത്തിന് വ്യക്തമായ കാരണം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് സി.എന്‍.എന്‍. ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ഈ ചെറിയ ദ്വാരത്തില്‍ 50 ലക്ഷം ലിറ്റര്‍ വെള്ളമെങ്കിലും ഒഴിച്ചതായാണ് ഗ്രാമവാസികളുടെ അവകാശവാദം.

ഒരു കല്ലുപയോഗിച്ചാണ് ദേവി വിഗ്രഹത്തിന് മുമ്പിലുള്ള ഈ ദ്വാരം അടച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെയും മറ്റും ആവശ്യങ്ങള്‍ക്കായി വര്‍ഷത്തില്‍ രണ്ടു തവണ മാത്രമാണ് ഈ കല്ല് ദ്വാരത്തിന് മുകളില്‍നിന്നും നീക്കുക. ഈ പ്രത്യേക അവസരത്തില്‍ ഗ്രാമത്തിലെ സ്ത്രീകള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം മുകള്‍ ഭാഗം അടച്ചിരിക്കുന്ന ഈ ദ്വാരത്തിലേക്ക് ഒഴിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.