1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2011

ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റേയും തുടര്‍സുനാമിയുടേയും പ്രഭാവം എനര്‍ജി ബില്ലിലും പ്രതിഫലിക്കുമെന്ന് വ്യക്തമായി. ബ്രിട്ടനിലെ കുടുംബങ്ങളുടെ ബഡ്ജറ്റ് 172 പൗണ്ടായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഏതാണ്ട് 15 ശതമാനത്തിന്റെ വര്‍ധനവാണ് ബഡ്ജറ്റില്‍ ഉണ്ടാവുക.

ജപ്പാനിലെ സുനാമി ആഗോളതലത്തില്‍ തന്നെ ഇന്ധനദൗര്‍ലഭ്യത്തിന് കാരണമായിട്ടുണ്ട്. ഇത് യു.കെയിലും പ്രകടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജപ്പാന്റെ ആണവനിലയങ്ങളിലുണ്ടായ സ്‌ഫോടങ്ങള്‍ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ബ്രിട്ടനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.

ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍.എന്‍.ജി) ഏറ്റവും വലിയ ഉപഭോക്തൃ രാഷ്ട്രങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. ആഗോളതലത്തില്‍ വിതരണം ചെയ്യുന്ന എല്‍.എന്‍.ജിയുടെ 60 ശതമാനവും എത്തുന്നത് ഇവിടേക്കാണ്. സൂനാമിയെത്തുടര്‍ന്ന് ആഗോളമാര്‍ക്കറ്റില്‍ ഇതിന്റെ വിതരണത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. ഡിമാന്റ് വര്‍ധിക്കുക കൂടിചെയ്തതോടെ പ്രശ്‌നം കൂടുതല്‍ വഷളായി.

അതിനിടെ അന്താരാഷ്ട്ര രംഗത്തെ വിലക്കയറ്റം കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തെ ആറ് പ്രമുഖ എണ്ണകയറ്റുമതി രാഷ്ട്രങ്ങള്‍ വിലയില്‍ 5.9 ശതമാനത്തിന്റെ വര്‍ധനവ് വരുത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു. യു.കെയിലെ സാധാരണക്കാരന്റെ വാര്‍ഷികബില്‍ 1,132 പൗണ്ടില്‍ നിന്നും 1,304 പൗണ്ടിലേക്ക് കുതിക്കുമെന്ന് എനര്‍ജിഹെല്‍പ്പ്‌ലൈന്‍.കോം മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.