ബ്ലെസിയുടെ ‘തന്മാത്ര’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തിയ മീര വാസുദേവ് ഇപ്പോള്‍ പിണക്കത്തിലാണ്. മലയാള സിനിമ തന്റെ പ്രായം തിരിച്ചറിഞ്ഞുള്ള വേഷങ്ങള്‍ തന്നില്ല എന്നാണ് ഈ നടിയുടെ പരാതി. മിനി സ്‌കേര്‍ട്ട് ധരിച്ച് തന്റെ മനോഹരമായ ശരീരം പ്രേക്ഷകരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കൊതിക്കുന്ന മീരയ്ക്ക് പക്ഷേ അത്തരത്തിലുള്ള വേഷങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്.
മോഹന്‍ലാലിന്റെ ഭാര്യയും പതിനേഴ് വയസുള്ള കുട്ടിയുടെ അമ്മയുമായാണ് മീര തന്‍മാത്രയില്‍ നിറഞ്ഞുനിന്നത്. എന്നാല്‍ അതിനുശേഷം ലഭിച്ച റോളുകളെല്ലാം ‘പ്രായം കൂടിയതായതിനാല്‍’ താന്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് മീര പറയുന്നത്. തന്‍മാത്രയില്‍ തന്റെ മകനായി അഭിനയിച്ച കുട്ടിയുമായി തനിക്ക് വലിയ പ്രായവ്യത്യാസമൊന്നുമില്ല. ആ കഥാപാത്രത്തെ തന്ന ബ്ലസിയോട് നന്ദിയുണ്ട്. എന്നാല്‍ ഇനി അത്തരം റോളുകള്‍ ചെയ്യാന്‍ താനാഗ്രഹിക്കുന്നില്ല. തന്റെ പ്രായത്തിനൊത്ത വേഷങ്ങള്‍ മാത്രമേ ചെയ്യുകയുള്ളൂ. അതില്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്യാനും തനിക്ക് താല്‍പര്യമുണ്ടെന്നും മീര പറഞ്ഞു.
മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ താരങ്ങളോടും രഞ്ജിപണിക്കര്‍, അമല്‍ നീരദ് തുടങ്ങിയ സംവിധായകരുടേയും ചിത്രത്തിന്റെ ഭാഗമാകാന്‍ തനിക്ക് ആഗ്രമുണ്ടെന്നും മീര വെളിപ്പെടുത്തി.
മീരയുടെ ചിത്രമായ ‘സഹപാഠി 1975′ അടുത്തവര്‍ഷം റിലീസ് ചെയ്യാനിരിക്കുകയാണ്. ‘വൈരം’ എന്ന ചിത്രത്തിലാണ് മീര അവസാനമായി അഭിനയിച്ചത്. ഇന്ദ്രജിത്തിനെ നായകനാക്കി അനില്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും മീര അഭിനയിക്കുന്നുണ്ട്. ജഗതിയുടെ മകളായാണ് മീര ഈ ചിത്രത്തിലെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല