വിവാഹം വേണമെന്ന തീരുമാനമെടുക്കാന്‍ സ്ത്രീക്ക് പല കാരണങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരാണോ? എന്ത് കൊണ്ടാണ് പുരുഷന്‍മാര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നത്.
യു.കെയില്‍ 88% പുരുഷന്‍മാരും വിവാഹ ജീവിതം കൊതിക്കുന്നവരാണെന്നാണ് മാച്ച്.കോമിന്റെ പുതിയ പഠനങ്ങള്‍ വ്യക്തമാകുന്നത്. എന്താണ് പുരുഷനെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്?
ഇത് രക്തബന്ധം ശക്തമാക്കുന്നു
കുടുംബം ആരംഭിക്കാനുള്ള മുന്നുപാധി വിവാഹമല്ലെങ്കിലും മിക്ക പുരുഷന്‍മാരും വിവാഹത്തെ കുടുംബം ആരംഭിക്കാനുള്ള സ്ഥിരവും, സാധ്യവുമായ സാഹചര്യമായി കാണുന്നു. വര്‍ധിച്ചുവരുന്ന വിവഹമോചനകേസുകള്‍ക്കിടയിലും, അണുകുടുംബത്തിന്റെ പരമ്പരാഗത മൂല്യങ്ങള്‍ യുവാക്കള്‍ക്ക് സുരക്ഷിതവും, ശാന്തവുമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു.
വിവാഹമൊരു നിക്ഷേപമാണ്
വീടുവാങ്ങുക പോലുള്ള പ്രധാന ചിലവുകള്‍ പരസ്പരം പങ്കിടാമെന്നത് വിവാഹം ഭാവിയില്‍ ഒരു നിക്ഷേപമായി വളരുന്നതിലേക്ക് നയിക്കും. ആദ്യ കുറച്ചുവര്‍ഷങ്ങളില്‍ പണം ചിലവാക്കിയാല്‍ ജീവിതകാലമുഴുവന്‍ ജീവിതച്ചിലവ് പകുതിയേ കണ്ടെത്തേണ്ടതുള്ളൂ എന്നതിനാല്‍ പുരുഷന്‍മാര്‍ വിവാഹത്തെ ഇഷ്ടപ്പെടുന്നു.
സ്ഥിരത
പരസ്പരം മനസിലാക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്യുന്ന പങ്കാളിയെ പുരുഷന്‍മാര്‍ സ്വപ്‌നം കാണുന്നു. ഇത് ഒരു കുടുംബത്തെ സ്വസ്ഥമാക്കും. അതിനാല്‍ പുരുഷന് മറ്റ് മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കും.
സാമ്പത്തിക സുരക്ഷ
2% താഴെ പുരുഷന്‍മാര്‍ വിവാഹത്തെ സാമ്പത്തിക സുരക്ഷ നേടാനുള്ള അവസരമായാണ് കാണുന്നത്. സ്ത്രീകള്‍ സാമ്പത്തിക സുരക്ഷയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് വൈകാരികമായ ശ്രദ്ധയുണ്ട്.
സംതൃപ്തി
ജീവിതത്തിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും കൂടെ നില്‍ക്കാന്‍ ഒരാളുണ്ടാവുക എന്നത് പുരുഷന് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. വിവാഹിതരായ പുരുഷന്‍മാര്‍, ബാച്ചിലേഴ്‌സിനെ അപേക്ഷിച്ച് സന്തോഷവാന്‍മാരായിരിക്കുമെന്നാണ് ബ്രിട്ടന്‍, ആസ്‌ത്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ആസ്‌ത്രേലിയന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായത്.
ചുരുക്കത്തില്‍ സ്ത്രീകള്‍ വിവാഹത്തിലൂടെ സ്ത്രീകള്‍ നേടാന്‍ ആഗ്രഹിക്കുന്നതു തന്നെയാണ് പുരുഷന്‍മാരെയും വിവാഹത്തിലേക്ക് നയിക്കുന്നത്. സ്ത്രീകളെപ്പോലെ പിന്തുണ, സുരക്ഷ, ആശ്വാസം, സ്‌നേഹം, എന്നീ കാര്യങ്ങള്‍ തന്നെയാണ് പുരുഷന്‍മാരെയും ആകര്‍ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല