1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2015

സ്വന്തം ലേഖകന്‍: ‘എന്നെ കുരിശിലേറ്റി ഗുരുവിനെ വെറുതെ വിടൂ’, സിപിഎമ്മിനോട് വികാരാധീനനായി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടിക്കാര്‍ക്കു കലി തീരുന്നില്ലെങ്കില്‍ തന്നെ കുരിശിലേറ്റിക്കൊള്ളൂ എന്നും വിശ്വഗുരുവായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവനെ വെറുതെ വിടൂ എന്നുമായിരുന്നു വൈക്കം ഉല്ലലയില്‍ ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ഓങ്കാരേശ്വര ക്ഷേത്രത്തിലെ പ്രാര്‍ഥന പന്തല്‍ ഉദ്ഘാടനം ചെയ്ത് എസ്!എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍.

സിപിഎം കണ്ണൂരില്‍ നടത്തിയ ഗുരുനിന്ദയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. താനാണു കുഴപ്പക്കാരനെങ്കില്‍, തന്റെ രക്തം കുടിച്ചാലേ കലി തീരൂ എങ്കില്‍ അതെത്ര കൊടുക്കാനും തയാറാണെന്നു വെള്ളാപ്പള്ളി പറഞ്ഞു. ചെത്തുകാരനെയും ഗുരുദേവനെയും ഒരുമിച്ചു കയറില്‍ കെട്ടിവലിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചവര്‍ ശ്രീനാരായണഗുരുവിനെ ഈശ്വരനായി കാണുന്നവരുടെ മനസ്സില്‍ എത്ര വലിയ മുറിവാണുണ്ടാക്കിയതെന്നു തിരിച്ചറിയണം.

ഒരു പ്രതിഷേധത്തിനും യോഗം ആഹ്വാനം നടത്തിയില്ലെന്നും എന്നിട്ടും യോഗം പ്രവര്‍ത്തകര്‍ മാത്രമല്ല ഗുരുവിനെ സ്‌നേഹിക്കുന്ന മറ്റു പാര്‍ട്ടിക്കാര്‍വരെ പ്രതിഷേധവുമായി രംഗത്തുവന്നതായും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. സിപിഎമ്മിലെ ചില നേതാക്കളുടെ ധാര്‍ഷ്ട്യവും ധിക്കാരവും മൂലം അരുവിക്കരയിലുണ്ടായ തോല്‍വി വരുന്ന തിരഞ്ഞെടുപ്പുകളിലും ആവര്‍ത്തിച്ചാല്‍ അതിനു തന്നെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.