Alex Varghese: പ്രമുഖ മലയാളി കൂട്ടാഴ്മയായ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന് ( ENMA ) പുതിയ ഭരണ സമിതി നിലവില്‍ വന്നു. എന്‍ഫീല്‍ഡില്‍ ചേര്‍ന്ന ജനറല്‍ ബോഡിയാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് ആയി റജി നന്തികാട്ടിനെയും സെക്രട്ടറി ആയി എബ്രഹാം പൊന്നുംപുരയിടത്തെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി രഘുനാഥന് ( ട്രെഷറര്‍ ), ബിബിരാജ് ( വൈസ് പ്രസിഡണ്ട് ), ആശാ സഞ്ചേഷ് ( ജോയിന്റ് സെക്രട്ടറി ), സ്വപ്ന ബോബി ( ജോയിന്റ് ട്രെഷറര്‍ ) എന്നിവരെയും യോഗം തിരഞ്ഞെടുത്തു. യുക്മ പ്രതിനിധികളെയും മറ്റു കമ്മറ്റി മെമ്പേഴ്സിനെയും തിരഞ്ഞെടുക്കാന്‍ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ യോഗം ചുമതലപ്പെടുത്തി.
റജി നന്തികാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മറ്റി നിലവിലെ യുക്മ പ്രതിനിധികളായ റജി നന്തികാട്ട്, എബ്രഹാം പൊന്നുംപുരയിടം , സിമി സതീഷ് എന്നിവരെ വീണ്ടും യുക്മ പ്രതിനിധികളായി തിരഞ്ഞെടുത്തു. മറ്റു കമ്മറ്റി അംഗങ്ങളായി ജോര്‍ജ്ജ് പറ്റിയാല്‍, ഷൈന്‍ ജോസഫ് , ബിനു ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.
യുക്മയുടെ റീജിയന് നാഷണല്‍ കലാമേളകളിലും കായികമേളകളിലും നിരവധി സമ്മാനങ്ങള്‍ നേടിയ എന്മയുടെ കുട്ടികളുടെയും യുവജനങ്ങളുടെയും കായികപരവും കലാപരവുമായ കഴിവുകള്‍ വളര്‍ത്തുന്നതിന് മുന്‍തൂക്കം കൊടുക്കുന്ന നിരവധി കര്‍മ്മപരിപാടികളാണ് പുതിയ കമ്മറ്റി ആസൂത്രണം ചെയ്യുന്നത്. മുതിര്‍ന്ന മറ്റു അംഗങ്ങളുടെ മാനസീക ഉല്ലാസത്തിനും ഒത്തുചേരലിനുമായിമായി രൂപം കൊടുത്ത എന്മ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും പുതിയ കമ്മറ്റി തീരുമാനമെടുത്തു.
പ്രസിഡണ്ടായി തിരഞടെടുത്ത റജി നന്തികാട്ട് മുന്‍പ് പല വര്‍ഷങ്ങളില്‍ എന്മയുടെ സെക്രെട്ടറി ആയിരുന്നു. എബ്രഹാം പൊന്നുംപുരയിടം അറിയപ്പെടുന്ന നഴ്സിംഗ് ആക്ടിവിസ്റ്റും യുക്മ നഴ്സസ് ഫോറം മുന്‍ പ്രസിഡന്റും ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല