കണ്ണൂര്‍:എന്‍ആര്‍ഐ മലയാളി മാനേജിംഗ് എഡിറ്റര്‍ ബൈജു തോമസിന്റെ സഹോദരനും
പാറത്തോട് പുല്‍ത്തകിടിയില്‍ പി.ജെ.തോമസ്-എല്‍സി ദമ്പതികളുടെ മകനുമായ
ബിജു തോമസ് (40) നിര്യാതനായി. കെഎസ്ഇബി കണ്ണൂര്‍ മട്ടന്നൂര്‍ സെക്ഷനിലെ
ഉദ്യോഗസ്ഥനായിരുന്നു. ജോലിക്കിടെയുണ്ടായ അപകടത്തെത്തുടര്‍ന്നാണ് മരണം.
അപകടമുണ്ടായ ഉടന്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് എ.കെ.ജി
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു വര്‍ഷം
മുന്‍പാണ് മട്ടന്നൂര്‍ സെക്ഷനില്‍ ജോലിക്കു ചേര്‍ന്നത്. മൃതദേഹം
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം
ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും.
സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് പാറത്തോട് സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍. ഭാര്യ:
പണിക്കന്‍കുടി വലിയകുന്നത്ത് കുടുംബാംഗം ജാന്‍സി. മക്കള്‍: തോമസ്‌കുട്ടി
(10), എമി (8). ബൈജുവിനെക്കൂടാതെ ദീപക് എന്ന ഒരു സഹോദരന്‍കൂടിയുണ്ട്.
സഹോദരി: ദീപ, ദീപ്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക് binoy 9945754280,deepak 9447386768.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല