1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2011


ഒരു ജനതയുടെയും അവിടത്തെ പരിസ്ഥിതിയുടെയും അന്ത്യംകുറിക്കുന്ന മാരക രാസവിഷത്തിന് എതിരെ രാഷ്ട്രീയ, മത, ജാതി, വര്‍ഗ ഭേദങ്ങള്‍ മറന്ന് ജനം ഒന്നിച്ചപ്പോള്‍ അത് തെറ്റായ നയങ്ങള്‍ക്കെതിരായ താക്കീതായി. എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് അനുകൂലമായ നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് നടന്ന കൂട്ട ഉപവാസമാണ് ഒരു ജനതയുടെ ആത്മരോഷത്തിന്റെ വേദിയായി മാറിയത്.

എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന് എതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഉപവാസം നടന്ന പാളയം രക്തസാക്ഷി മണ്ഡപം ജനകീയ പ്രതിഷേധത്തിന്റെ വേദിയായതോടെ ജനം ഒഴുകിയെത്തുകയായിരുന്നു. രാവിലെ 10 മണിക്ക് ഉപവാസ സമരത്തിനായി മുഖ്യമന്ത്രി എത്തുംമുമ്പുതന്നെ വേദിയും പരിസരവും ജനങ്ങള്‍ ‘കൈയടക്കി’ കഴിഞ്ഞിരുന്നു. യു.ഡി.എഫ് നേതാക്കള്‍ വിട്ടുനിന്നതൊഴിച്ചാല്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തുള്ള പ്രമുഖരടക്കം കേരളത്തിന്റെ ആശങ്കയില്‍ പങ്കുചേര്‍ന്നത് ശ്രദ്ധേയമായി.

തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ ഉപവാസം ഇന്റര്‍നെറ്റിലൂടെ സ്റ്റോക്‍ഹോം കണ്‍വെന്‍ഷനില്‍ തത്സമയം സം‌പ്രേഷണം ചെയ്തു.എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുമ്പോഴാണ് അതേ രാജ്യത്തെ തന്നെ ഒരു കൊച്ചു സംസ്ഥാനവും അവിടുത്തെ മുഖ്യമന്ത്രിയും നടത്തുന്ന പോരാട്ടം അന്താരാഷ്ട്രത്തില്‍ ശ്രദ്ധ നേടുന്നത്.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതിയില്‍ അംഗങ്ങളായ തിരുവനന്തപുരത്തെ ‘സ്‌പേസ്’ എന്ന സന്നദ്ധ സംഘടനയിലെ ഐ ടി വിദഗ്ദ്ധരുടെ സഹായത്തോടെയാണ് വി എസിന്റെ ഉപവാസസമരം വെബ്കാസ്റ്റ് ചെയ്തത്. ഉദ്ഘാടനസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് പ്രദര്‍ശിപ്പിച്ച ശേഷം ബാക്കി ദൃശ്യങ്ങള്‍ തത്സമയം കാണിക്കുകയായിരുന്നു. കണ്‍വെന്‍ഷന്‍ നടക്കുന്ന പ്രധാനവേദിക്ക് പുറത്താണ് ഇതിനായി സൌകര്യം ഒരുക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.