1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2015

അപ്പച്ചന്‍ കണ്ണഞ്ചിറ: പോട്ടെഴ്‌സ്ബാര്‍:എന്‍ഫീല്‍ഡ് മലയാളം കുര്‍ബ്ബാന കേന്ദ്ര ദിനാഘോഷവും,പരിശുദ്ധ ജപമാല മാസാചരണത്തിന്റെ സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. പോട്ടെഴ്‌സ്ബാര്‍ സെന്റ് ജോണ്‍സ് മെതൊഡിസ്റ്റ് പാരീഷ് ഹാളില്‍ വെച്ചാണ് വിപുലമായ പരിപാടികളോടെ ആഘോഷം ഒരുക്കുന്നത്.ഒക്ടോബര്‍ 31 നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.3:30 നു ആഘോഷമായ ദിവ്യബലിയുണ്ടായിരിക്കുന്നതാണ് .സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേട്ടര്‍ ഫാ.തോമസ് പാറയടി കാര്‍മ്മികത്വം വഹിക്കും.

വൈകുന്നേരം 6:00 മണിക്ക് പൊതു സമ്മേളനവും,വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും ആരംഭിക്കും.മുഖ്യാതിഥി തോമസ് അച്ചന്‍ കുര്‍ബ്ബാന കേന്ദ്ര ദിനാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നതായിരിക്കും. ട്രസ്റ്റി അനില്‍ ആന്റണി സ്വാഗതവും,സന്‍ജോയ് ജോര്‍ജ്ജ് നന്ദിയും,ജോര്‍ജ്ജ് പട്ട്യാല ആശംശകളും അര്‍പ്പിച്ചു സംസാരിക്കും.

എന്‍ഫീല്‍ഡ് കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ‘പൊയ്മുഖങ്ങള്‍’ എന്ന സാമൂഹിക നാടകം ആഘോഷത്തിന് കൊഴുപ്പേകും.ഭക്തി ഗാനങ്ങള്‍ കൊര്‍ത്തിണക്കിക്കൊണ്ടുള്ള ഗാനമേള,ഡാന്‍സ്, മാര്‍ഗ്ഗം കളി അടക്കം വൈവിദ്ധ്യമായ കലാപരിടകളാണ് ആഘോഷത്തില്‍ അരങ്ങിലെത്തുക.ട്രസ്റ്റിമാരായ അനില്‍ ആന്റണി, വിനീഷ് ചാക്കോ, പ്രോഗ്രാം കോര്‍ഡിനേട്ടര്‍ സന്‍ജോയി ജോര്‍ജ്ജ് പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സാജു വര്‍ഗ്ഗീസ്, മത്തച്ചന്‍ വിലങ്ങാടന്‍, ആനി ജോസഫ്, ജ്യുവല്‍ ജോര്‍ജ്ജ്, ബീന സാജു തെക്കന്‍,ലിസ സെബാസ്റ്റ്യന്‍ എന്നിവര്‍ പാരീഷ് ദിനാഘോഷത്തിന് നേതൃത്വം വഹിക്കും.

പാരീഷ് ദിനാഘോഷത്തിലേക്കും,ജപമാല സമാപന തിരുക്കര്‍മ്മങ്ങളിലേക്കും ഏവരെയും തോമസ് പാറയടി അച്ചന്‍ സസ്‌നേഹം ക്ഷണിക്കുന്നു.

പള്ളിയുടെ വിലാസം.
St.Johns Methodist Church Hall, Baker tSreet, Potters Bar, EN6 2EB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.