1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2016

രാജി ഫിലിപ് തോമസ്: എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ദശാബ്ദി ആഘോഷം ജനുവരി രണ്ടിന് പോട്ടേഴ്‌സ് ബാറിലെ സെന്റ് ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്നു.വൈകുന്നേരം നാല് മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. റെനി സിജുവിന്റെ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ എന്‍മ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി നന്തിക്കാട്ട് സ്വാഗതവും ലീലാ സാബു എന്‍മയുടെ ചരിത്രവും വിവരിച്ചു. യുക്മ നാഷ്ണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ ആഘോഷം ഉദ്ഘാടനം ചെയ്തു.

ജോര്‍ജ് പാറ്റിയാലിന്റെ അധ്യക്ഷ പ്രസംഗം, ജിജോ ജോസഫ്, ആന്‍സി ജോര്‍ജ് എന്നിവരുടെ ആശംസ പ്രസംഗങ്ങള്‍ക്ക് ശേഷം യുക്മ സാംസ്‌കാരിക വേദി കണ്‍വീനര്‍ സി.എ. ജോസഫ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നടത്തിയ മുഖ്യപ്രഭാഷണം കാണികള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്.

GCSEക്ക് ഉന്നത വിജയം നേടിയ ടോം എന്‍മയുടെ അച്ചീവ്‌മെന്റ് അവാര്‍ഡ് യുക്മ നാഷ്ണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയിയുടെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കായിക മത്സരത്തില്‍ വിജയികളായവര്‍ക്കുളളവരുടെ സമ്മാനദാനം ആനി ജോസഫും നിര്‍വഹിച്ചു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ സാരഥികളായിരുന്നവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ട്രഷറര്‍ ടോമി തോമസ് കൃതജ്ഞത രേഖപ്പെടുത്തി.

പിന്നീട് നടന്ന കലാപരിപാടികള്‍ ഉന്നതനിലവാരം പുലര്‍ത്തി. ലിന്നും ഹീരയും സിയയും ആന്‍മേരിയും ചേര്‍ന്നവതരിപ്പിച്ച നൃത്തങ്ങള്‍ വളരെ മനോഹരമായിരുന്നു. ഷെറിനും ഷെഫിനും അവതരിപ്പിച്ച നൃത്തം, എന്‍മയുടെ കുട്ടികളുടെ സ്‌കിറ്റ്, ഈസ്റ്റ്ഹാമില്‍ നിന്നെത്തിയ മരിയ ടോണി അവതരിപ്പിച്ച ഭരതനാട്യം, നിമ്മി ഷാജന്‍, മനീഷ ഷാജന്‍ , മരിയ ടോണി എന്നിവര്‍ അവതരിപ്പിച്ച സെമി ക്ലാസ്സിക്കല്‍ ഡാന്‍സ് തുടങ്ങിയ കലാപരിപാടികള്‍ കാണികളുടെ പ്രശംസക്ക് കാരണമായി.

ആഘോഷത്തെ ആവേശക്കൊടുമുടിയിലേറ്റിയ ഗംഭീര പ്രകടനമായിരുന്നു സര്‍ഗ്ഗവേദിയുടെ ലൈവ് ഓര്‍ക്കസ്ട്ര. ഏത് പ്രൊഫഷണല്‍ ട്രൂപ്പിനോടും കിടപിടിക്കുന്ന പ്രകടനം കാഴ്ചവച്ച് ലൈവ് ഓര്‍ക്കസ്ട്രയില്‍ അണി നിരന്നത് യുകെയിലെ ഏറ്റവും മികവുള്ള കലാകാരന്‍മാരാണ്. ഹിന്ദി, മലയാളം, തമിഴ് ഗാനങ്ങളാലപിച്ച് കാണികളെ കയ്യിലെടുത്ത സര്‍ഗ്ഗവേദിയുടെ ഗാനമേള ഒരിക്കലും മറക്കാത്ത അനുഭവമായ മാറി . കാണികള്‍ നൃത്തച്ചുവടുകളുമായി ആഘോഷരാവിനെ എന്‍മയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ആഘോഷമാക്കി മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.