എന്‍.എച്ച്.എസിന്റെ ഭാവി സംരക്ഷിക്കാന്‍ ഫ്രാന്‍സ് മോഡലിന് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഹെല്‍ത്ത് സര്‍വ്വീസായി ഫ്രാന്‍സിനെ സര്‍വ്വേയിലൂടെ തിരഞ്ഞെടുത്തതാണ് ഇത്തരമൊരു വാദത്തിന് കരുത്തുപകര്‍ന്നിരിക്കുന്നത്.
ലോക ആരോഗ്യസംഘടന നടത്തിയ സര്‍വ്വേയില്‍ ബ്രിട്ടന്റെ എന്‍ എച്ച് എസ് പതിനെട്ടാം സ്ഥാനത്തായിട്ടാണ് എത്തിയത്. എന്‍.എച്ച്.എസില്‍ അടിമുടി പരിഷ്‌ക്കാരം കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്ന വേളയിലാണ് പുതിയ ലോകാരോഗ്യസംഘടനാ സര്‍വ്വേ പുറത്തുവന്നിരിക്കുന്നത്. അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ എന്‍.എച്ച്.എസിനെ രക്ഷിക്കണമെങ്കില്‍ കാര്യമായ ഉടച്ചുവാര്‍ക്കല്‍ നടത്തേണ്ടതുണ്ടെന്നാണ് ആരോഗ്യസെക്രട്ടറി ആന്‍ഡ്രൂ ലാന്‍ഡ്‌സ്ലെ പറയുന്നത്.
2000ലായിരുന്നു ലോകാരോഗ്യസംഘടന ഇത്തരമൊരു സര്‍വ്വേ നടത്തിയത്. ജനങ്ങളുടെ മൊത്തം ആരോഗ്യം, രോഗികള്‍ക്ക് ലഭിക്കുന്ന ചികില്‍സ എന്നിവ കണക്കിലെടുത്താണ് സര്‍വ്വേ നടത്തിയത്. കാരക്ഷ്യമതയുടെ കാര്യത്തിലും വൃത്തിയുടെ കാര്യത്തിലും ഫ്രാന്‍സിലെ ആശുപത്രികള്‍ വളരെ മുന്നിലാണ്. ഫ്രാന്‍സിലെ ആയുര്‍ദൈര്‍ഘ്യം 81 വയസാണെന്നതും ശ്രദ്ധേയമാണ്.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം ഫ്രാന്‍സിലാണ്. എന്നാല്‍ ഇതിന് നേരെ വിരുദ്ധമായ കാര്യങ്ങളാണ് എന്‍.എച്ച്.എസില്‍ നടക്കുന്നത്. എന്‍.എച്ച്.എസില്‍ അധികകാലം കാത്തിരുന്നിട്ടും ചികില്‍സ ലഭിക്കാതിരിക്കുന്ന പലരും ഫ്രാന്‍സിലേക്ക് പോയി ചികില്‍സ തേടുന്നുണ്ട് .യു കെയില്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട ശസ്ത്രക്രിയകള്‍ വളരെകുറഞ്ഞ ദിവസത്തിനുള്ളില്‍ ഫ്രാന്‍സില്‍ നടത്താന്‍ സാധിക്കും . ഇക്കാര്യങ്ങളെല്ലാം ഫ്രാന്‍സ് മാതൃക എന്‍.എച്ച്.എസിലും നടപ്പാക്കണമെന്ന ആവശ്യത്തിന് പിന്‍ബലമേകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല