ലണ്ടന്‍: എന്‍.എച്ച്.എസിനെ സ്വകാര്യവത്കരിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉറപ്പുനല്‍കി. എന്‍.എച്ച്.എസില്‍ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ലഭിക്കും. എന്‍.എച്ച്.എസിനെ സ്വാകാര്യവത്കരിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന ലിബറല്‍ ഡെമോക്രാറ്റുകളുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.എച്ച്.എസ് ഒരിക്കലും സ്വകാര്യവത്കരിക്കില്ല. രോഗപരിചരണം ലഭിക്കുന്നതിനായി ആളുകള്‍ ഒരു തരത്തിലുള്ള അനാവശ്യചിലവുകളും നല്‍കേണ്ടതില്ല. ഞങ്ങള്‍ ഒരിക്കലും ഭേദിക്കാത്ത ചുവന്ന വരകള്‍ ഈ പരിഷ്‌കരണത്തിന്റെ കാര്യത്തിലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എന്‍.എച്ച്.എസ് ബജറ്റ് ജി.പിമാര്‍ കൈകാര്യം ചെയ്യണമെന്ന പരിഷ്‌കാരവുമായി മുന്നോട്ടുപോകും. ബ്രിട്ടന് എന്‍.എച്ച്.എസിനെ സംരക്ഷിക്കണമെങ്കില്‍ ഈ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്ര്യൂ ലാന്‍സ്‌ലി മുന്നോട്ടുവച്ച എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങളില്‍ വന്‍തോതിലുള്ള അഴിച്ചുപണികള്‍ വേണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ പരിഷ്‌കാരം ജി.പിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നും എന്‍.എച്ച്.എസിന്റെ സ്വാകാര്യവത്കരണത്തിലേക്ക് നയിക്കുമെന്നും ലിബറല്‍ ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്‍.എച്ച്.എസിന് ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയണമെങ്കില്‍ ഈ പരിഷ്‌കാരങ്ങള്‍ കൂടിയേ തീരൂ. കൂടുതല്‍ ഫലപ്രദവും, സൗകര്യപ്രദവും, ആരോഗ്യ സംരക്ഷണവുമാണ് എന്‍.എച്ച്.എസിലൂടെ ലക്ഷ്യമിടുന്നത്. അതിനാല്‍ എന്‍.എച്ച്.എസിനെ കുറ്റമറ്റതാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല