ലണ്ടന്‍: പല രോഗാവസ്ഥകള്‍ക്കും ഹിപ്‌നോസിസ് ചികിത്സ നല്‍കുകവഴി എന്‍.എച്ച്.എസിന് ലക്ഷക്കണക്കിന് പൗണ്ട് ലാഭിക്കാമെന്ന് വിദഗ്ധര്‍. വേദന, സ്ട്രസ് തുടങ്ങിയവയില്‍ നിന്നും ആശ്വാസം നല്‍കാന്‍ ഈ തെറാപ്പിക്ക് സാധിക്കുമെന്നാണ് റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനിലെ ദ ഹൈഫോണിസിസ് ആന്റ് സെക്കോസോമാറ്റിക് മെഡിസിന്‍ സെക്ഷന്‍ പറയുന്നത്.
എന്നാല്‍ വേണ്ടത്ര പരിശീലനം ലഭിക്കാത്തവരില്‍ നിന്നും ഹിപ്‌നോസിസ് ചികിത്സ സ്വീകരിക്കുന്നത് രോഗികള്‍ക്ക് ആപത്താണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് എന്‍.എച്ച്.എസിന് അധിക ചിലവാണുണ്ടാക്കുകയാണ് ചെയ്യുക എന്നും അവര്‍ വ്യക്തമാക്കി.
യു.കെയിലെ മിക്കയാളുകളെയും അലട്ടുന്ന പ്രശ്‌നങ്ങളാണ് ഡിപ്രഷന്‍, ഉദരാശയ രോഗങ്ങള്‍, വേദന എന്നിവ. വര്‍ഷം എന്‍.എച്ച്.എസിന് വന്‍ ചിലവാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാക്കുന്നതെന്നും ആര്‍.എസ്.എം ഹിപ്‌നോസിസ് സെക്ഷന്‍ പ്രസിഡന്റ് ജാക്കി ഓവന്‍സ് പറയുന്നു. എന്നാല്‍ മറ്റ് ചികിത്സകള്‍ പരാജയപ്പെട്ട പല ഘട്ടങ്ങളിലും ഈ രോഗങ്ങളില്‍ ഹിപ്‌നോസിസ് വിജയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഹിപ്‌നോസിസിനെ എന്‍.എച്ച്.എസ് ചികിത്സയുടെ ഭാഗമാക്കുകയും ശരിയായ ഹിപ്‌നോസിസ് ചികിത്സയെക്കുറിച്ച് ആളുകളെ ബോധവാന്‍മാരാക്കുകയും ചെയ്താല്‍ വ്യാജ ഹിപ്‌നോസിസ് വിദഗ്ധരില്‍ നിന്നും അവരെ സംരക്ഷിക്കുകയും എന്‍.എച്ച്.എസിന് പണം ലാഭിക്കുകയും ചെയ്യാമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന് മറ്റ് ചികിത്സകള്‍ പരാജയപ്പെടിന്നിടത്ത് പകരം വയ്ക്കാന്‍ ഹിപ്‌നോസിസ് നല്ലൊരു ചികിത്സാരീതിയാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് ക്ലിനിക്കില്‍ എക്‌സലന്‍സ് അംഗീകരിച്ചിട്ടുണ്ട്.
ഹിപ്‌നോസിസ് ചികിത്സയില്‍ കൂടുതല്‍ പഠനം നടത്തുന്നത് അതിനെ മുഖ്യധാര ചികിത്സാരംഗത്തേക്ക് കൊണ്ടുവരാന്‍ സഹായിക്കുമെന്നും ഓവന്‍സ് പറഞ്ഞു. അതിനാല്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ദന്തരോഗ വിദ്ഗ്ധര്‍, സൈക്കോളജിസ്റ്റുകള്‍, റേഡിയോതെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഹിപ്‌നോസിസ് ചികിത്സ നടത്തുന്നതിന് ആവശ്യമായ പരിശീലനം നല്‍കുകയാണ് വേണ്ടത്. ഗവണ്‍മെന്റ് ഇതിനെക്കുറിച്ച് വിശദമായി പഠിച്ച് നല്ലൊരു തീരുമാനമെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല