എന്‍ എച്ച് എസ് പരിഷ്കരണത്തെ എതിര്‍ക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മറുപടി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ എന്‍ എച്ച് എസ് സമൂല മാറ്റത്തിന് വിധേയമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പരിഷ്കരണ പ്രക്രിയയുടെ വേഗം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കാമറൂണ്‍ വ്യക്തമാക്കി.
ബ്രിട്ടീഷ് പബ്ലിക് സര്‍വീസ് ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായാണ് എന്‍ എച്ച് എസിലും പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നത്. റോയല്‍ കോളേജ് ഒഫ് ജി പി, ദി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് ആന്‍ഡ് ട്രേഡ് യൂണിയന് എന്നിവരാണ് സര്‍ക്കരിന്റെ പരിഷ്കരണത്തെ എതിര്‍ക്കുന്നത്. പരിഷ്കരണത്തിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന മാറ്റം ഉണ്ടാവില്ലെന്നും ഇവര്‍ വാദിക്കുന്നു.
അതേസമയം, സ്വകാര്യ സ്ഥാപനങ്ങളുമായി മത്സരിച്ച് നില്ക്കണമെങ്കില് എന്‍ എച്ച് എസ് പരിഷ്കരണം അനിവാര്യമാണെന്ന് ഭൂരിഭാഗം യൂണിയനുകളും പറയുന്നു. 2013ഓടെയാണ് എന്‍ എച്ച് എസ് പരിഷ്കരണം പൂര്‍ത്തിയാവുക.
സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ടല്ല സര്‍ക്കാര്‍ എന്‍ എച്ച് എസ് പരിഷ്കരണം നടപ്പാക്കുന്നത്, മറിച്ച് ജനങ്ങളും ഉയര്‍ന്ന ജീവിത നിലവാരം ലക്ഷ്യമിട്ടാണെന്ന് കാമറൂണ്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല