ഹാര്‍ട്ട് ഒഫ് ഇംഗ്‌ളണ്ട് എന്‍ എച്ച് എസ് ട്രസ്റ്റ് 1600 ജീവനക്കാരെ പിരിച്ചുവിടുന്നു.
വെസ്റ്റ് മിഡ് ലാണ്ട്സിലെ സട്ടന്‍ കോള്‍ഡ് ഫീല്‍ഡ് ഗുഡ് ഹോപ് ഹോസ്പിറ്റല്‍ ,ബിര്‍മിങാം ഹാര്‍ട്ട് ലാണ്ട്സ് ഹോസ്പിറ്റല്‍ , സോളിഹള് ഹോസ്പിറ്റല്‍ ,ബിര്‍മിങാം ചെസ്റ്റ് ക്ലിനിക് എന്നിവ നിയന്ത്രിക്കുന്ന ദി ഹാര്‍ട്ട് ഒഫ് ഇംഗ്‌ളണ്ട് എന്‍ എച്ച് എസ് ട്രസ്റ്റാണ് ചെലവുചുരുക്കലിന്റെ ഭാഗമായി ജീവക്കാരെ പിരിച്ചുവിടുന്നത്. വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ പിരിച്ചുവിടല്‍ പൂര്‍ത്തിയാവും.
ബാക്ക് ഓഫീസ് ജീവനക്കാരെയാവും ഒഴിവാക്കുകയെന്നും നഴ്‌സിംഗ്, മെഡിക്കല്‍ ഓഫീസര്‍ തസ്തികകള്‍ കഴിവതും നിലനിര്‍ത്തുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക് ന്യൂബോള്‍ഡ് പറഞ്ഞു.
എന്നാല്‍, ഏതു തലത്തിലുള്ള ജീവനക്കാരെ കുറയ്ക്കുന്നതും രോഗീപരിചരണത്തില്‍ കാര്യമായ പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്ന് യൂണിസണ്‍ യൂണിയന്‍ നേതൃത്വം മുന്നറിയിപ്പ് നല്കി.യാതൊരു തത്വദീക്ഷയുമില്ലാത്ത പിരിച്ചുവിടല്‍ നിമിത്തം രോഗികളുടെ മരണനിരക്ക് കൂടാന്‍ പോവുയാണെന്ന് യൂണിസണ്‍ ഹെല്‍ത്ത് വിഭാഗം തലവന്‍ ഫ്രാങ്കോ ബൊണാഗുറോ പറഞ്ഞു.എന്നാല്‍, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പിരിച്ചുവിടലല്ലാതെ വഴിയില്ലെന്ന നിലപാടിലാണ് ദി ഹാര്‍ട്ട് ഒഫ് ഇംഗ്‌ളണ്ട് എന്‍ എച്ച് എസ് ട്രസ്റ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല