ലണ്ടന്‍: യൂറോപ്പില്‍ നിന്നും എന്‍.എച്ച്.എസില്‍ ജോലിചെയ്യാനെത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് നിര്‍ബന്ധമാക്കുമെന്ന് ഹെല്‍ത്ത് ചീഫ് യൂറോപ്യന്‍ യൂണിയനോട് പറഞ്ഞു. ഇതിനു പുറത്തുനിന്നും വരുന്ന ഡോക്ടര്‍മാര്‍ക്കും ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് മാതൃ ഭാഷയായുള്ള ന്യൂസിലാന്റ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനിലെ ജോലിക്കാര്‍ക്ക് ഇവിടെയുള്ള ഏത് രാജ്യത്ത് വേണമെങ്കിലും ജോലിചെയ്യാമെന്നുള്ള നിയമമുള്ളതിനാല്‍ ടെസ്റ്റിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.. ഐസ്‌ലാന്റ്, നോര്‍വെ എന്നീ രാജ്യങ്ങളുള്‍പ്പെടെ 27 രാജ്യങ്ങളിലെ 23,000 ഡോക്ടര്‍മാര്‍ ടെസ്റ്റിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജര്‍മ്മന്‍ ജി.പി ഡോ.ഡാനിയല്‍ ഉബാനി ഡോസ് കൂടിയ മരുന്ന് കുറിച്ച് നല്‍കി ഒരു രോഗി മരിക്കാനിടയായ സാഹചര്യം ഇനിയുണ്ടാവാതിരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഈ നിയമം അംഗീകരിക്കണമെന്ന് എന്‍.എച്ച്.എസ് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് നന്നായി മനസിലാക്കാനാവാത്തതിനാലാണ് ഡാനിയല്‍ ഉബാനിക്ക് വിനയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല