എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങള്‍ കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ബ്രിട്ടീഷ് മെഡിക്കള്‍ ജേര്‍ണലിലെ ലേഖനം പറയുന്നു. ഇപ്പോള്‍ തന്നെ കുട്ടികള്‍ക്കുലഭിക്കുന്ന ആരോഗ്യസേവനങ്ങള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടേതുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറവാണെന്ന് ലേഖനമെഴുതിയ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ എന്‍.എച്ച്.എസ് ബജറ്റിന്റെ സിംഹഭാഗവും ജി.പിമാരുടെ നിയന്ത്രണത്തിലാക്കുന്ന നീക്കമാണ് ഏറ്റവും പ്രശ്‌നമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സീനിയര്‍ പീഡിയാട്രീഷ്യന്‍സും പബ്ലിക് സ്‌പെഷലിസ്റ്റുകളും ഫാമിലി ഡോക്ടേഴ്‌സുമുള്‍പ്പെട്ട സംഘമാണ് ഈ ലേഖനം തയ്യാറാക്കിയത്.
ഇംഗ്ലണ്ടിലെ കുട്ടികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ പരസ്പര ബന്ധമില്ലാത്തതാണ്. മിക്ക കുടുംബഡോക്ടര്‍മാരും സ്‌പെഷലിസ്റ്റ് ട്രെയിനിംഗില്ലാതെയാണ് ചികിത്സിക്കുന്നത്. ജനസംഖ്യയില്‍ 25% കുട്ടികളാണ്. കുട്ടികള്‍ക്ക് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ ഇതില്‍ 40%മാനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍മാത്രമേ ഡോക്ടര്‍മാരുള്ളൂവെന്ന് ലേഖനത്തില്‍ പറയുന്നു.
സീനിയര്‍ ജിപിമാരില്‍ മിക്കവര്‍ക്കും ശിശുരോഗചികിത്സാകാര്യത്തില്‍ നല്ല അനുഭവപരിചയമുണ്ടാവും. എന്നാല്‍ ചില ട്രെയിനീസും കുട്ടികളെ ചികിത്സിക്കുന്നുണ്ട്. എക്‌സ്പീരിയന്‍സ് എന്നാല്‍ വളരെ സീരിയസായ രോഗങ്ങള്‍ എളുപ്പം തിരിച്ചറിയാനുള്ള കഴിവാണ്. എന്നാല്‍ ശിശുരോഗവിദഗ്ദരായ ചില ട്രെയിനികള്‍ എല്ലാ സമയവും ജനറല്‍ പ്രാക്ടീസിനുവേണ്ടിയാണ് ചിലവഴിക്കുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇത് ഇംഗ്ലണ്ടിലെ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് ഇവര്‍ ലേഖനം അവസാനിപ്പിക്കുന്നത്.
സ്വീഡന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുരുതരമായ രോഗങ്ങളായ ആത്സ്മ, ന്യൂമോണിയ, എന്നിവകാരണം മരിക്കുന്നവരുടെ എണ്ണം ബ്രിട്ടനില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളില്‍ കാണപ്പെടുന്ന ക്യാന്‍സര്‍ രോഗത്തില്‍ നിന്നും രക്ഷപ്പെടുന്നവരുടെ എണ്ണവും ബ്രിട്ടനില്‍ കുറവാണ്. കുട്ടികളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനല്‍കുന്ന സ്വീഡനെപ്പോലെ യു.കെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഓരോവര്‍ഷവും മരിക്കുന്ന 1,500ഓളം കുട്ടികളെ നമുക്ക് രക്ഷിക്കാന്‍ കഴിയുമെന്നും ലേഖകര്‍ അഭിപ്രായപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല