ലണ്ടന്‍: എന്‍.എച്ച്.എസില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പരിഷ്‌കാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വനഭൂമി വിറ്റഴിക്കാനുള്ള ഡേവിഡ് കാമറൂണിന്റെ നീക്കം ഒന്നുമല്ലെന്ന് ലേബര്‍ നേതാവ് മിലിബാന്ദ്.
എന്‍.എച്ച്.എസ്.എസില്‍ എക്‌സിപിരിമിന്റ് ഇന്‍ റിങ് വിങ് ഐഡിയോളജി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്ന പരിഷ്‌കാരങ്ങള്‍ രോഗികളുടെ പ്രശ്‌നങ്ങളെക്കാള്‍ പ്രാധാന്യം നല്‍കുന്നത് മാര്‍ക്കറ്റിങ്ങിനാണെന്നും അദ്ദേഹം പറഞ്ഞു.
എതിര്‍പ്പുകളെ അവഗണിച്ച് രാജ്യത്തെ വനം സ്വകാര്യവത്കരിക്കാനുള്ള പരിസ്ഥിതി സെക്രട്ടറി കരോലിന്‍ സ്‌പെല്‍മാന്റെ നീക്കത്തെ എതിര്‍ത്ത് ലാണ്ടുഡ്‌നോയിലെ വെല്‍ഷ് കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല