1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2011

പ്രതിഷേധം വ്യാപകമായതോടെ എന്‍.എച്ച്.എസ് പരിഷ്‌ക്കരണം നടപ്പാക്കുനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനു മേല്‍ സമ്മര്‍ദ്ദമേറുന്നു. ലിബറല്‍ ഡെമോക്രാറ്റുകളുടെ കീഴില്‍ രാജ്യത്തുടനീളം വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.

രാജ്യത്തെ പ്രൈമറി കെയര്‍ ട്രസ്റ്റുകളെ ഇല്ലാതാക്കി ഫണ്ടിംഗ് അടക്കമുള്ള കാര്യങ്ങള്‍ ജി.പികളെ നേരിട്ടേല്‍പ്പിക്കുന്ന പരിഷ്‌ക്കരണമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ പ്രക്ഷോഭങ്ങള്‍ ശക്തമായതോടെ പ്രധാന നിര്‍ദ്ദേശങ്ങളിലെല്ലാം ഇളവുവരുത്താന്‍ കാമറൂണ്‍ തയ്യാറായിട്ടുണ്ടെന്നാണ് സൂചന. പിന്‍വാതില്‍വഴിയുള്ള സ്വകാര്യവല്‍ക്കരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.

അതിനിടെ പ്രക്ഷോഭം നടത്തുന്നവരുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ പരിഷ്‌ക്കരണനടപടികള്‍ നടപ്പാക്കൂ എന്നാണ് റിപ്പോര്‍ട്ട്. ഇതുമൂലം നിര്‍ദ്ദിഷ്ട എന്‍.എച്ച്.എസ് പരിഷ്‌ക്കരണം മൂന്നുമാസം വൈകാന്‍ സാധ്യതയുണ്ട്. വിവിധ ജി.പികളുമായും കൂട്ടുകക്ഷി അംഗങ്ങളുമായും സുപ്രധാനമായ ചര്‍ച്ചകള്‍ നടന്നേക്കും.

ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ബില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ബില്ലിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളെക്കുറിച്ചും ഭേദഗതികളെക്കുറിച്ചും ഇനിയും ചര്‍ച്ച നടത്താനാണ് നീക്കമാരംഭിച്ചിട്ടുള്ളത്. ചര്‍ച്ചകളൊന്നുംകൂടാതെ പരിഷ്‌ക്കരണം നടപ്പാക്കുന്നത് സര്‍ക്കാറിനുള്ളില്‍ തന്നെ വന്‍ ഭിന്നതയ്ക്ക് കാരണമാകുമെന്നാണ് കാമറൂണ്‍ കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.