NHS പരിഷ്‌ക്കരണം നടപ്പാക്കുന്നതോടെ മാനേജ്‌മെന്റ്-അഡ്മിനിസ്‌ട്രേറ്റിവ് വിഭാഗത്തില്‍ 600നും 1200നുമിടയ്ക്ക് പോസ്റ്റുകള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പതിനായിരക്കണക്കിനു പൌണ്ട് നഷ്ട്ട പരിഹാരം വാങ്ങി ഇത്തരത്തില്‍ പുറത്തുപോകുന്ന അല്ലെങ്കില്‍ ജോലി നഷ്ടപ്പെടുന്ന ആളുകള്‍ക്കെല്ലാം പുതിയ ജി.പി കണ്‍സോഷ്യയുടെ കീഴില്‍ ഉടനേ ജോലി ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ജോലിയില്‍ നിന്നും വിടുതല്‍ തേടുന്ന ഹെല്‍ത്ത് മാനേജര്‍മാര്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ പഴയജോലി തിരിച്ചുകിട്ടും. പഴയജോലിയില്‍ തിരിച്ചുവരുന്നതുവരെയുള്ള സമയത്തെ പ്രതിഫലവും മാനേജര്‍മാര്‍ക്ക ലഭിക്കുമെന്ന് ജൂനിയര്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ ഏല്‍ ഹോവ് പറഞ്ഞു.
രാജ്യത്തെ പ്രൈമറി കെയര്‍ ട്രസ്റ്റുകളെ ഇല്ലാതാക്കി ഫണ്ടിംഗ് അടക്കമുള്ള കാര്യങ്ങള്‍ ജി.പികളെ നേരിട്ടേല്‍പ്പിക്കുന്ന പരിഷ്‌ക്കരണമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ പരിഷ്‌ക്കരണത്തെ എതിര്‍ത്തുള്ള പ്രകടനങ്ങളും പ്രതിഷേധങ്ങളും വ്യാപകമായിട്ടുണ്ട്.
കഴിഞ്ഞതവണ ഇത്തരത്തില്‍ പുനക്രമീകരണം നടത്തിയപ്പോള്‍ ജോലികളില്‍ നിന്ന് വിടുതല്‍ നേടിയവര്‍ക്ക് മികച്ച പ്രതിഫലം ലഭിച്ചിരുന്നുവെന്ന് ടോറിയുടെ ബനോറസ് ഗാര്‍ഡ്‌നര്‍ പറഞ്ഞു. വിരമിക്കല്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ 1 ബില്യണ്‍ പൗണ്ടാണ് നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ ഈ തുക ഇരട്ടിയിലധികമാവുമെന്നാണ് റിപ്പോര്‍ട്ട്.ഫലത്തില്‍ പണി പോകുന്നവര്‍ക്ക് ഇതൊരു ലാഭക്കച്ചവടം ആയിരിക്കുമെന്ന് തീര്‍ച്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല