എന്‍.എച്ച്.എസ് മേധാവികളുടെ അടിപൊളി ജീവിതം മൂലം നികുതിദായകരുടെ പണം ചെലവാകുന്നതായി പരാതി. ചില എന്‍.എച്ച്.എസ് ഉദ്യോഗസ്ഥര്‍ നടത്തിയ അടിച്ചുപൊളി ജീവിതമാണ് പ്രതിഷേധത്തിനിടയാക്കിയത്. ഡിന്നറിനും ശുശ്രൂഷകള്‍ക്കും മറ്റുമായി ഇത്തരം സ്ഥാപനമേധാവികള്‍ പൊടിച്ചത് ഏതാണ്ട് 13 മില്യണ്‍ പൗണ്ടാണെന്ന് തെളിഞ്ഞിട്ടുണ്ട്.
അറിയാനുള്ള അവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഞെട്ടിക്കുന്ന വസ്തുത വെളിച്ചത്തുവന്നത്. എന്‍.എച്ച്.എസിന് കാര്യമായ ഫണ്ടില്ലെന്നും നേഴ്‌സുമാരുടേയും ഡോക്ടര്‍മാരുടേയും ജോലി പ്രശ്‌നത്തിലാണെന്നും വിലപിക്കുന്ന സമയത്താണ് ഇത്തരം മേധാവികള്‍ ലാവിഷായ ജീവിതം നയിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി സ്ട്രാറ്റജിക് ഹെല്‍ത്ത് അതോറിറ്റി പൗണ്ടുകളാണ് ഇത്തരത്തില്‍ പൊടിച്ചുകളയുന്നത്.
ഹോസ്പിറ്റാലിറ്റി ഫോര്‍ കോണ്‍ഫറന്‍സ് മീറ്റിംഗിനും മറ്റുമായി കഴിഞ്ഞവര്‍ഷം എസ്.എച്ച്.എ ചിലവാക്കിയത് 361,113 പൗണ്ടാണ്. ഭക്ഷണത്തിനും വെള്ളമടിക്കും കൂടി കഴിഞ്ഞവര്‍ഷം ചെലവായ തുക ഏതാണ്ട് 3.6 മില്യണ്‍ പൗണ്ട് വരും. ഇത് ഏതാണ്ട് 120 നേഴ്‌സുമാര്‍ക്ക് നല്‍കുന്ന തുകയോളം വരും.
ചില്‍ഫോര്‍ഡ് ഹാളില്‍ നടന്ന ഒരു പരിപാടിക്ക് എസ്.എച്ച്.എ ചിലവാക്കിയത് 25,000 പൗണ്ടോളം വരും. അതായത് ചടങ്ങില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ചിലവായത് ഏതാണ്ട് 85 പൗണ്ട് വീതം!!! റിറ്റ്‌സ് ഹോട്ടലില്‍ കയറി ഒരു ഡിന്നര്‍ കഴിക്കുന്നത് ചിലവാകുന്നതിലും ഇരട്ടിവരും ഈ തുക. നോര്‍ത്ത് വെസ്റ്റ് എന്‍.എച്ച്.എസ് സ്റ്റാഫ് ഡെവലപ്പ്‌മെന്റ് ഡേ യില്‍ ചിലവാക്കിയത് 49 248 പൗണ്ടാണ്. അതിനിടെ ഇത്തരം എസ്.എച്.എകളെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സ്ലേ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല