ലണ്ടന്‍: രോഗികളെ ചികിത്സിക്കുന്ന കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അനുവദിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിനെതിരാണ് എന്‍.എച്ച്.എസ് നിര്‍ദേശങ്ങളെന്ന് ഡോക്ടര്‍മാരുടെ നേതൃത്വം കുറ്റപ്പെടുത്തി. ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്ര്യൂ ലാന്‍സ്ലിയും NHS കമ്മീഷനിങ് ബോര്‍ഡും കൊണ്ടുവന്ന NHS പരിഷ്‌കാരങ്ങള്‍ ഡോക്ടര്‍മാര്‍ക്കുമേല്‍ വന്‍നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന തരത്തിലുള്ളതാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. എന്നാല്‍ അസംബന്ധം എന്നാണ് ആരോഗ്യ മന്ത്രി സൈമണ്‍ബേണ്‍സ് ഈ ആരോപണങ്ങളെക്കുറിച്ചു പ്രതികരിച്ചത്.
ഹെല്‍ത്ത് ആന്റ് സോഷ്യല്‍ ബില്ലില്‍ കുടുംബ ഡോക്ടര്‍മാര്‍ക്ക് NHS ബജറ്റിന്റെ 80% നീക്കിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് എം.പിമാര്‍ സംവാദങ്ങള്‍ നടത്തുകയാണ്. സേവനങ്ങള്‍ കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഡോക്ടര്‍മാര്‍ കണ്‍സോഷ്യ എന്ന ഗ്രൂപ്പ് തന്നെ തുടങ്ങിയിട്ടുണ്ട്.
ഹെല്‍ത്ത് ആന്റ് സോഷ്യല്‍ ബില്ലിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്കെതിരാണെന്നാണ് ബി.എം.എ പറയുന്നത്. ഇത് രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ നിന്നും ഡോക്ടര്‍മാരെ തടയുന്നു.
NHS എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെ കുറിച്ച് തീരുമാനമെടുക്കാനുള്ള എല്ലാ അധികാരങ്ങളും NHS കമ്മീഷനിങ് ബോര്‍ഡിനു നല്‍കണമെന്ന് ബി.എം.എ ചെയര്‍മാന്‍ ഡോ.ലോറന്‍സ് ബക്മാന്‍ നിര്‍ദേശിച്ചു. ഈ ബില്‍ എത്രത്തോളം ഡോക്ടര്‍മാരെ നിയന്ത്രിക്കുമെന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ GP കള്‍ക്ക് രോഗികളെ നിശ്ചയിക്കാനും സേവനങ്ങള്‍ സ്വയം തീരുമാനിക്കാനുമുള്ള അവകാശം കഴിയുന്നത്ര നല്‍കിയിട്ടുണ്ടെന്നാണ് ബേണ്‍സ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല