ലണ്ടന്‍: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മിഡ്‌ലാന്റിലെ ആശുപത്രി ട്രസ്റ്റുകള്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കുവേണ്ടി ചിലവാക്കിയത് 100മില്യണ്‍ പൗണ്ടാണെന്ന് വെളിപ്പെടുത്തല്‍. റസല്‍ ഹാള്‍ ആശുപത്രി നോക്കിനടത്തുന്ന ഡഡ്‌ലി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍ എന്‍.എച്ച്.എസ് ഫൗണ്ടേഷനാണ് ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയിരിക്കുന്നത്. 2008നും 2011നും ഇടയില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കായി 44മില്യണ്‍ പൗണ്ടിലധികമാണ് ഇവര്‍ ചിലവഴിച്ചത്.
താല്‍ക്കാലിക ജീവനക്കാര്‍ക്ക് വേണ്ടി പണം ചിലവാക്കിയതിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം ബര്‍മിംങ്ഹാം ഹോസ്പിറ്റല്‍ എന്‍.എച്ച്.എസ് ട്രസ്റ്റിനാണ്. 20മില്യണ്‍ പൗണ്ടാണ് ഇവര്‍ ചിലവാക്കിയത്. വാള്‍സാള്‍ 12മില്യണ്‍ പൗണ്ടും, സ്റ്റാഫോര്‍ഡ്‌ഷൈറും, വോള്‍വര്‍ഹംടണും 11മില്യണ്‍ പൗണ്ട് വീതവും ചിലവാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
2014 മാര്‍ച്ച് ഓടെ 30മില്യണ്‍ പൗണ്ട് ലാഭിക്കുന്നതിന് പകരം ഡഡ്‌ലി താല്‍ക്കാലിക ജീവനക്കാര്‍ക്കായി 44,880,211പൗണ്ട് ചിലവാക്കി. ക്ലിനിക്കല്‍ സപ്ലെയ്‌സിനും ഉപകരണങ്ങള്‍ക്കുമുള്ള കോണ്‍ട്രാക്ട് പുതുക്കുമ്പോള്‍ ചിലവ്കുറഞ്ഞ കരാറുകള്‍ ഏര്‍പ്പെടുത്തി പണം ലാഭിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ഡഡ്‌ലി ട്രസ്റ്റ് പറയുന്നത്.
എന്നാല്‍ ഡഡ്‌ലിയുടെ ചീഫ് എക്‌സിക്യുട്ടീവ് പൗല ക്ലാര്‍ക്ക് ഈ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ രോഗികള്‍ക്ക് നല്ല ചികിത്സ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് അവര്‍ പറയുന്നത്. മാറ്റേണിറ്റി ലീവ്, രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം സ്റ്റാഫുകള്‍ കൂട്ടമായി ലീവെടുക്കുന്ന അവസ്ഥയുണ്ടായാല്‍ അതിനോട് പൊരുതാന്‍ തങ്ങള്‍ക്ക് താല്‍ക്കാലിക ജീവനക്കാരെ വയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും അവര്‍ വ്യക്തമാക്കി.
ട്രസ്റ്റിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടി 20മില്യണ്‍ പൗണ്ട് ചിലവാക്കിയ സാന്റ് വെല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കായി ചിലവാക്കിയത് 19,744,502പൗണ്ടാണ്. തങ്ങളുടെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് മാസത്തില്‍ നല്‍കുന്ന തുക പുനഃപരിശോധിക്കുന്നുണ്ടെന്നും ചിലവ് കുറയ്ക്കാന്‍ ശ്രമിക്കുമെന്നും സാന്റ് വെല്‍ ട്രസ്റ്റ് വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല