എബ്രഹാം പൊന്നുംപുരയിടം: ഇന്‍ഗ്ലണ്ടിലെ പ്രമുഖ ടെലിവിഷന്‍ ആയ ഐ.ടി.വി.യും ദിനപത്രമായ ദി മിറററും സംയുക്തമായി ഏര്‍പ്പെടുത്തിയ എന്‍എച്ച്എസ് ഹീറോസ് 2018 അവാര്‍ഡിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ഈ വര്‍ഷം 70 ം പിറന്നാള്‍ ആഘോഷിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ അവിസ്മരണീയമായ സേവനം കാഴ്ചവച്ചവരെ ആദരിക്കാനുള്ള നിങ്ങളുടെ അവസരമാണിത്.
മനുഷ്യ ജീവനെ രക്ഷിക്കാനായി ഡ്യൂട്ടിയില്‍ കണ്ണില്‍ എണ്ണ ഒഴിച്ചിരിക്കുന്ന ഒരു ജീവനക്കാരനെയോ ജീവനക്കാരിയെയോ നിങ്ങള്‍ക്ക് അറിയാമോ? അല്ലെങ്കില്‍ നിങ്ങളുടെ അംഗീകാരം അര്‍ഹിക്കുന്ന ഡോക്ടറോ നെഴ്‌സോ ഉണ്ടോ ? എന്‍ എച് എസിന്റെ അനുദിന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നെട്ടോട്ടമോടുന്ന പോര്‍ട്ടര്‍, ക്ലീനര്‍, പാരാ മെഡിക്കല്‍സ്‌ക്, സന്നദ്ധസേവകര്‍, സാമൂഹ്യസേവകര്‍, ക്രമസമാധാന പരിപാലകര്‍ എന്നിവരാരെങ്കിലും നിങ്ങളുടെ നോമിനിയെ പ്രതിനിധീകരിക്കുന്നുണ്ടോ? ഫണ്ട്രൈസര്‍മാര്‍, മാനസികാരോഗ്യ ചാംപ്യന്‍മാര്‍, മുന്‍കൈയ്യെടുക്കുന്ന ഗ്രൌണ്ട് ബ്രേക്കറുകാര്‍, അതിശയകരമായ സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരെക്കുറിച്ചറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
നിങ്ങളുടെ നോമിനിയെ നോമിനേറ്റ് ചെയ്യുവാന്‍ താഴെ കാണുന്നത് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://nhsheroes.co.uk/nominate
ഈ അവാര്‍ഡുകള്‍ വഴി , ജീവനക്കാരുടെ നിസ്വാര്‍ത്ഥത, സേവനം, സ്‌നേഹം, അര്‍പ്പണബോധം, കഠിനാധ്വാനം, എന്നിവ അംഗീകരിക്കുക എന്നതാണ്. ഈ അവാര്‍ഡ് ദാന ചടങ്ങു ബ്രിട്ടനിലെ ഏറ്റവും വലിയ താരങ്ങള്‍ പങ്കെടുക്കുന്നതും മെയ് മാസത്തില്‍ ഐ.ടി.വി. പ്രക്ഷേപണം ചെയ്യുന്നതുമായിരിക്കും. ലോകത്തിലെ തന്നെ എട്ടാം അത്ഭുതമായ ഇംഗ്ലാന്‍ഡിലെ എന്‍ എച് എസ് സാമൂഹ്യ സുരക്ഷാ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ്. ജനനം തൊട്ടു മരണം വരെ ഇംഗ്ലണ്ടിലെ ജനങ്ങളുടെ ആരോഗ്യ സാമൂഹ്യ സുരക്ഷ നല്‍കിവരുന്നു.
എന്‍ എച് എസിന്റെ 2016 ലെ കണക്കു പ്രകാരം ജാതിമതവര്‍ഗ്ഗഭാഷ വ്യത്യാസമില്ലാതെ 102 രാജ്യങ്ങളില്‍ നിന്നും ഉള്ള 13 ലക്ഷം ജോലിക്കാരില്‍ ഇന്ത്യക്കാരായ 17823 പേര്‍ ജോലി ചെയ്യുന്നു. എന്‍ എച് എസ്സില്‍ ബ്രിട്ടീഷുകാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ ആയ ജോലിക്കാര്‍ ഇന്ത്യക്കാരാണ്. അതിനാല്‍ തീര്‍ച്ചയായും നമ്മുടെ ഇന്ത്യക്കാരായ സഹപ്രവര്‍ത്തകരെ കണ്ടു പിടിച്ചു നോമിനേറ്റ് ചെയ്തു വിജയിപ്പിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്. ഈ അവസരം മുതലാക്കി നമ്മുടെ ആള്‍ക്കാര്‍ക്ക് അംഗീകാരം കരസ്ഥമാക്കാന്‍ സഹായിക്കുക. നമുക്ക് ഒരുമിച്ചു നിന്നുകൊണ്ട് ശക്തരായി വളരാം. Let us work together and be tsrong.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല