ആഫ്രിക്കൻ രാജ്യമായ സിയറലിയോണിൽ നിന്ന് മടങ്ങുമ്പോൾ ഒരു ഭീകരൻ കൂടെയുണ്ടെന്ന് സ്കോട്‌ലന്റുകാരിയായ നഴ്സ് പോലിൻ കഫേർക്കി കരുതിയില്ല. സേവനത്തിനു ശേഷം മടങ്ങിയെത്തി ഏതാനും ദിവസങ്ങൾക്കകം എബോള ബാധിച്ച പോലിൻ മരണക്കിടക്കയിൽ ആവുകയായിരുന്നു.
ആദ്യ ദിവസങ്ങളിൽ രോഗം 39 കാരിയായ പോലിനെ പൂർണമായും കീഴ്പെടുത്തി. മരണത്തെ മുഖാമുഖം കണ്ട ഒമ്പത് ദിവസങ്ങളാണ് പോലിന് ഐസോലേഷൻ വാർഡിൽ കഴിയേണ്ടി വന്നത്.
എബോളക്കെതിരെയുള്ള പുതിയ മരുന്നായ സീ. എം. ബി. ഉപയോഗിച്ചായിരുന്നു പോലിന്റെ ചികിൽസ. നേരത്തെ എബോളയിൽ നിന്ന് രക്ഷപ്പെട്ട ഒരു നഴ്സിന്റെ പ്ലാസ്മയും നൽകി.
നാല് ആഴ്ച വേണ്ടിവന്നു പോലിന് പൂർണ സുഖം പ്രാപിക്കാൻ. പരീക്ഷണ മരുന്നായ സീ. എം. ബി ഫലപ്രദമാണെന്നാണ് പോലിന്റെ അനുഭവം വ്യക്തമാക്കുന്നതെന്ന് ചികിൽസയുടെ മേൽനോട്ടം വഹിച്ച റോയൽ ഫ്രീ ആശുപത്രി അധികൃതർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല