ലണ്ടന്‍: എമിഗ്രേഷന്‍ നടപടികള്‍ക്കുവേണ്ടി വ്യാജരേഖകള്‍ നിര്‍മ്മിച്ചുകൊടുത്ത അള്‍ജീരിയന്‍ സ്വദേശി ലണ്ടന്‍ തടവറയില്‍. 44കാരനായ കമാല്‍ ബോഹാറ്റാണ് ശിക്ഷിക്കപ്പെട്ടത്. അഞ്ച് വര്‍ഷമായി ലണ്ടനില്‍ കഴിയുന്ന ഇയാള്‍ നടത്തുന്ന കഫെ വ്യാജരേഖ നിര്‍മ്മിക്കാനായി ഉപയോഗിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ ശിക്ഷിച്ചത്.
ദേശീയ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍, യു.കെ െ്രെഡവിങ് ലൈസന്‍സുകള്‍, വിദേശ പാസ്പോര്ട്ടുകള്, ബ്രിട്ടനില്‍ തൊഴില്‍ ചെയ്യാനാവശ്യമായ രേഖകള്‍ എന്നിവ ഇയാള്‍ നിര്‍മ്മിച്ചു നല്‍കുന്നതായി കണ്ടെത്തി.
2008 ജൂലൈയില്‍ യു.കെ ബോര്‍ഡര്‍ ഏജന്‍സിയും മെട്രോപൊളിറ്റന്‍ പോലീസും ഇയാളുടെ സ്ഥാപനമായ ലാ റോമ കഫെയില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിരവധി വ്യാജരേഖകളും 100ഓളം പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും രേഖനിര്മ്മിക്കാനാവശ്യമായ ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും ഫോറന്‍സിക് പരിശോധനയിലും വ്യാജരേഖ നിര്‍മ്മിച്ചു നല്കുന്നതില് പ്രധാനിയാണ് ഇയാളെന്ന് കണ്ടെത്തുകയുണ്ടായി.
ഇതേ തുടര്‍ന്ന് 2010 സെപ്റ്റംബര്‍ 8 മെട്രോപൊളിറ്റിന് പോലീസ് ബൊഹാട്ടിനെ ഗ്രേറ്റ് വെസ്റ്റേണ്‍ റോഡിലെ വീട്ടില്‍ നിന്നും ഇദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് അറസ്റ്റുചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല