വിഖ്യാത റാപ്പ് ഗായകന്‍ എമിനം വീണ്ടും അഭിനയിക്കാനൊരുങ്ങുന്നു. രണ്ടു സിനിമകളിലാണ് നിരവധി ഹിറ്റ് ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ എമിനം അഭിനയിക്കുന്നത്. ‘റാന്‍ഡം ആക്ട്‌സ് ഓഫ് വയലന്‍സ്’ എന്ന സിനിമയില്‍ ഒരു മുന്‍ കുറ്റവാളിയുടെ വേഷത്തിലാണ് എമിനം പ്രത്യക്ഷപ്പെടുക. കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുന്ന മുന്‍ കുറ്റവാളി നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ മുഖ്യ പ്രമേയം.
എമിനത്തിന്റെ ജീവിതവുമായി ബന്ധമുള്ള ‘8മൈലി’ലൂടെയാണ് അദ്ദേഹം ചലച്ചിത്രാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2002ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ‘റാന്‍ഡം ആര്‍ട്‌സ് ഓഫ് വയലന്‍സി’ന് പുറമെ ‘സൗത്ത് പോ’ എന്ന് പേരിട്ട മറ്റൊരു സിനിമയിലും എമിനം നായകനായി എത്തുന്നുണ്ട്. ഈ സിനിമയില്‍ ബോക്‌സിങ് രംഗത്തെ വളര്‍ന്നു വരുന്ന ഒരു താരത്തെയാണ് എമിനം അവതരിപ്പിക്കുന്നത്. വ്യക്തിപരമായ ഒരു ദുരന്തത്തെ നേരിടേണ്ടി വരുന്നതോടെ തന്റെ സ്വപ്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയാതെ പോവുന്ന ബോക്‌സറുടെ വേദനകളെയാണ് എമിനം ഈ സിനിമയില്‍ പകര്‍ത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല