സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയുടെ തോന്നിയവാസം വീണ്ടും, ദുബായ് വിമാനം 7 മണിക്കൂര്‍ വൈകി, തിരുവനന്തപുരം വിമാനത്താവളത്തില്‍ ബഹളം. ദുബായിയിലേക്ക് പോകേണ്ട വിമാനം വൈകിയതില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബഹളം വച്ചത്.
ക്ഷമ നശിച്ച യാത്രക്കാര്‍ റണ്‍വേ ഉപരോധിക്കാന്‍ മുതിര്‍ന്നതിനെ തുടര്‍ന്ന് ഏഴു മണിക്കൂര്‍ വൈകി വിമാനം എത്തി. വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ട ഏയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകിയത്. പിറ്റേന്ന് രാവിലെ ദുബായില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടവരും ജോലിക്ക് ഹാജരാകേണ്ടവരും ഉള്‍പ്പെടെ 250 പേരാണ് വിമാനം കയറാനായി ടിക്കറ്റ് എടുത്ത് എത്തിയിരുന്നത്.
ക്ലിയറന്‍സ് കഴിഞ്ഞ് എത്തിയ യാത്രക്കാരോട് വിമാനം മൂന്നു മണിക്കൂര്‍ വൈകി രാത്രി എട്ടിനു പുറപ്പെടുമെന്നാണ് അധികൃതര്‍ അറിയിച്ചത്. അതുനുസരിച്ച് യാത്രക്കാര്‍ കാത്തിരുന്നു. എട്ടായിട്ടും അറിയിപ്പൊന്നും ലഭിച്ചില്ല. ചോദ്യ ചെയ്തപ്പോള്‍ പത്തിന് പുറപ്പെടുമെന്നായി. പത്തായിട്ടും വിമാനം എത്താത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളംവയ്ക്കാന്‍ തുടങ്ങി.
കൂട്ടത്തോടെ റണ്‍വേ ഉപരോധിക്കാനും യാത്രക്കാര്‍ തയ്യാറായി
ഒടുവില്‍ 11.30 ഓടെ വിമാനം എത്തി. വിമാനം പറന്നുയര്‍ന്നപ്പോള്‍ സമരം 12 കഴിഞ്ഞു. വിമാനത്തിന്റെ എന്‍ജിന്‍ തകരാറു കാരണമാണ് യാത്ര വൈകിയതെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല