1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2011


എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനം പൂര്‍ണമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന സര്‍വീസുകളുടെ കോഡ് എയര്‍ ഇന്ത്യയുടേതാക്കി മാറ്റുന്നു. 12ന് പുലര്‍ച്ചെ മുതല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങളുടെ കോഡുകള്‍ എയര്‍ ഇന്ത്യ യുടേതായിരിക്കും.

2007 സപ്തംബറില്‍ എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും ലയനം നടന്നതാണ്. എങ്കിലും രണ്ടു വിമാനങ്ങളും രണ്ട് കോഡില്‍ തന്നെയാണ് സര്‍വീസ് നടത്തിയിരുന്നത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കോഡ് ഐ.സി. എന്നായിരുന്നത് ഇനി എ.ഐ. എന്നാക്കി മാറ്റും. ഏതാനും വിമാനങ്ങളുടെ നമ്പറുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഐ.സി. 182 കൊച്ചി-മുംബൈ വിമാനം എ.ഐ. 682 ആകും. ഐ.സി. 595 കൊച്ചി-ഷാര്‍ജ വിമാനം എ.ഐ. 933 ആയും ഐ.സി. 7501 കൊച്ചി-അഗത്തി വിമാനം എ.ഐ. 9501 ആയും എ.ഐ. 691 കൊച്ചി-മുംബൈ വിമാനം എ.ഐ. 055 ആയും മാറ്റും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.