സൗദി അറേബ്യയിലെ അബ്ദുല്ല രാജാവിന്റെ മരണത്തോടെ ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയായി. അബ്ദുല്ല ബിൻ അബ്ദുൾ അസീസ് അൽ സൗദ് ശ്വാസകോശ രോഗം കാരണം വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 90 വയസായിരുന്നു.
1952 ൽ പിതാവ് ജോർജ് ആറാമന്റെ മരണത്തോടെയാണ് എലിസബത്ത് രാജ്ഞി അധികാരത്തിലേറുന്നത്. ഈ ഏപ്രിലിൽ രാജ്ഞിക്ക് 89 വയസാകും. 2012 ൽ ഭരണത്തിലേറിയതിന്റെ അറുപതാം വാർഷികം ആഘോഷിച്ച ബ്രിട്ടീഷ് രാജ്ഞി വിവാഹം കഴിച്ചിരിക്കുന്നത് ഫിലിപ്പ് രാജകുമാരനെയാണ്.
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി കൂടിയാണ് എലിസബത്ത് രാജ്ഞി. തൊട്ടുപിന്നിലുള്ളത് എലിസബത്ത് രാജ്ഞിയുടെ പിതാമഹിയായ വിക്ടോറിയ രാജ്ഞിയാണ്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ച വിക്ടോറിയ രാജ്ഞി മരിക്കുമ്പോൽ 81 വയസായിരുന്നു.
മലേഷ്യൻ സുൽത്താൻ അബ്ദുൾ ഹാലിം മുവാദ്സം, തായ്‌ലൻഡ് രാജാവ് ഭുമിപോൽ അദുല്യദേജ് എന്നിവരാണ് നിലവിൽ എലിസബത്ത് രാജ്ഞിക്ക് തൊട്ടുപുറകിൽ. ഇരുവർക്കും 87 വയസാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല